Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇവർ ആരെയും കണ്ണടച്ച് വിശ്വസിയ്ക്കില്ല, സംശയം തോന്നുന്നവരെയെല്ലാം അകറ്റും

ഇവർ ആരെയും കണ്ണടച്ച് വിശ്വസിയ്ക്കില്ല, സംശയം തോന്നുന്നവരെയെല്ലാം അകറ്റും
, ബുധന്‍, 11 നവം‌ബര്‍ 2020 (15:45 IST)
ഒരോ ദിവസത്തിൽ ജനിക്കുന്നവർക്കും ജനിക്കുന്ന ദിവസത്തിനനുസരിച്ച് ചില പ്രത്യേകതകൾ ഉണ്ടാകും എന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. ഈ പ്രത്യേകതകൾ ഒരാളുടെ പെരുമാറ്റത്തിലും വ്യക്തിത്വത്തിലും അറിയാനുമാകും. ഞായറഴ്ച ദിവസമാണോ നിങ്ങൾ ജനിച്ചത് ? ഞായറാഴ്ച ദിവസം ജനിച്ചവർ മുൻകോപക്കാരായിരിക്കും എന്നാണ് ജ്യോതിഷം പറയുന്നത്. മുൻകോപം അവരുടെ ജീവിതത്തിലെ എല്ലാ മേഖലയെയും സ്വാധീനിക്കും. കുറച്ചു സൗഹൃദങ്ങൾ മാത്രമേ ഇത്തരക്കാർക്ക് ഉണ്ടാകു. 
 
എന്നാൽ ആ സുഹൃത്തുക്കൾക്കുവേണ്ടി എന്തും ചെയ്യുന്നവരായിരിക്കും. പ്രിയപ്പെട്ടവരും ബന്ധുക്കളും എപ്പോഴും ചുറ്റും വേണം എന്ന് ആഗ്രഹിക്കുന്നാവരാണ് ഞായറാഴ്ച ദിവസത്തിൽ ജനിച്ചവർ. ആരെയും കണ്ണടച്ച് വിശ്വസിക്കാൻ ഇവർ തയ്യാറാവില്ല. വഞ്ചിക്കുമോ എന്ന് സംശയം തോന്നുന്ന സൗഹൃദങ്ങൾ തുടക്കത്തിൽ തന്നെ ഉപേക്ഷിക്കും. നേതൃനിരയിൽ തിളങ്ങുന്നവരായിരിക്കും ഇവർ. സ്വന്തം പ്രയത്നത്താൽ വിജയം കൈവരിക്കാനും മികച്ച നിലയിലെത്താനും ഞായറാഴ്ച ജനിച്ചവർക്ക് സധിക്കും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദീപാവലിക്കഥകളില്‍ ചിലത് ഇതാ...