Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വപ്ന ആശുപത്രിയിൽവച്ച് ഉന്നതനുമായി ഫോണിൽ ബന്ധപ്പെട്ടതായി വിവരം

വാർത്തകൾ
, ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (07:24 IST)
തൃശൂർ: മീഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വപ്ന സുരേഷ് കൂടെയുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ ഉന്നതനുമായി ഫോണിൽ ബന്ധപ്പെട്ടതായി റിപ്പോർട്ടുകൾ. ഭരണതലത്തിൽ ബന്ധമുള്ളയാളുമായാണ് സ്വപ്ന സംസാരിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൂടെയുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകയുടെ മൊബൈലിലേയ്ക്ക് വന്ന സന്ദേശം സ്വപ്നയെ കാണിയ്ക്കുകയും, സ്വപ്ന ഇതിന് മറുപടി റെക്കോർഡ് ചെയ്ത് നൽകുകയുമായിരുന്നു എന്നാണ് വിവരം.
 
എന്നാൽ ഇക്കാര്യങ്ങളിൽ ഒന്നും സ്ഥിരീകരണം വന്നിട്ടില്ല. ഒന്നിൽകൂടുതൽ സന്ദേശങ്ങൾ ഇരുവരും തമ്മിൽ കൈമാറി എന്നാണ് വിവരം, ഇവയിൽ ചിലത് ദൈർഖ്യമേറിയ ശബ്ദ സന്ദേശങ്ങളാണ് എന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തെ കുറിച്ച് എൻഐഎ വിശദമായ ആന്വേഷണം നടത്തുന്നുണ്ട്. നേരത്തെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ വീട്ടിലേയ്ക്ക് വിളിയ്ക്കാൻ എന്ന് പറഞ്ഞ് സ്വപ്ന ആരോഗ്യ പ്രാവർത്തകയുടെ ഫോൺ ഉപയോഗിച്ചിരുന്നു എന്നും വിവരമുണ്ട്.
 
അതിനാൽ സ്വപ്ന സുരേഷിനെ പരിചരിച്ചിരുന്ന ആരോഗ്യ പ്രവാർത്തകരുടെ മൊബൈൽ നമ്പറുകൾ എൻഐഎ നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. വനിതാ സെല്ലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവാൻ പേരെയും ആശുപത്രി സൂപ്രണ്ട് വിളിച്ചുവരുത്തി വിവരം തേടിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ചും സാംഭവം അന്വേഷിയ്ക്കുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെന്‍ട്രല്‍ ജയിലില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ ജയില്‍ ചാടിയ പ്രതിയെ പിടികൂടി