Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വപ്ന സുരേഷിന്റെ ബിരുദം വ്യാജം, ബികോം എന്ന ബിരുദം സർവകലാശാലയ്ക്ക് കീഴിൽ ഇല്ല

സ്വപ്ന സുരേഷിന്റെ ബിരുദം വ്യാജം, ബികോം എന്ന ബിരുദം സർവകലാശാലയ്ക്ക് കീഴിൽ ഇല്ല
, വെള്ളി, 10 ജൂലൈ 2020 (07:33 IST)
തിരുവനന്തപുരം: സ്വപ്ന സുരേഷ് ഉന്നത ജോലികൾക്കായി സമർപ്പിച്ച ബികോം സർട്ടിഫിക്കറ്റ് വ്യാജം. ഡോക്ടർ ബാബ സാഹെബ് അംബേദ്കർ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഇക്കാര്യം  സ്ഥിരീകരിച്ചു. എയർ ഇന്ത്യ സാറ്റ്സുമായി ബന്ധപ്പെട്ട കേസിലാണ് പൊലീസ് ഈ സർട്ടിഫിക്കറ്റ് പിടിച്ചെടുത്തത്. ഇതേ യോഗ്യത കാട്ടിയാണ് ഐടി വകുപ്പിന് കീഴിലെ കേരള ഐടി ഇൻഫ്രാസ്ട്രക്ചൻ ലിമിറ്റഡിലും സ്വപ്ന ജോലി നേടിയത്.
 
തങ്ങളുടെ രേഖകൾ പരിശോധിച്ചതിൽനിന്നും സ്വപ്ന സുരേഷ് ഈ സർവകലാശലയിലെ വിദ്യാർത്ഥി ആയിരുന്നില്ല എന്നും. സർവാകലാശാലയിലോ അതിന് കീഴിലുള്ള കോളേജുകളിലോ ബികോം കോഴ്സ് തന്നയില്ല എന്നും ഡോക്ടർ ബാബ സാഹെബ് അംബേദ്കർ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി കൺട്രോളർ ഓഫ് എക്സാമിനേഷൻ ഡോ വിവേക് എസ് സാഥെ വ്യക്തമാക്കി. സർട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാര്‍ ജീവനക്കാരനെ ആക്രമിച്ച് മാല കവര്‍ച്ചനടത്തിയതുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി അറസ്റ്റിലായി