Webdunia - Bharat's app for daily news and videos

Install App

ഞാന്‍ ആത്‌മഹത്യ ചെയ്യും, അതിന് ഉത്തരവാദി നിങ്ങള്‍ മാത്രമായിരിക്കും: പൊട്ടിക്കരഞ്ഞ് സ്വപ്‌ന സുരേഷ്

സുബിന്‍ ജോഷി
വ്യാഴം, 9 ജൂലൈ 2020 (15:48 IST)
ഇപ്പോള്‍ നടക്കുന്ന മീഡിയ ആക്രമണങ്ങളിലും ആരോപണങ്ങളിലും മനം നൊന്ത് താനും കുടുംബവും ആത്‌മഹത്യ ചെയ്യുമെന്നും അതിന് ഉത്തരവാദി ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കും വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ കെട്ടിച്ചമയ്‌ക്കുന്ന മാധ്യമങ്ങള്‍ക്കുമായിരിക്കുമെന്നും സ്വപ്‌ന സുരേഷ്. തനിക്ക് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമായോ നേതാക്കളുമായോ മന്ത്രിമാരുമായോ സ്പീക്കര്‍മാരുമായോ ബന്ധമില്ലെന്നും സ്വര്‍ണക്കടത്തിനെപ്പറ്റി തനിക്ക് ഒന്നുമറിയില്ലെന്നും സ്വപ്‌ന പറയുന്നു.
 
ട്വന്‍റിഫോര്‍ ചാനലിന് നല്‍കിയ ശബ്‌ദരേഖയിലൂടെയാണ് സ്വപ്‌ന സുരേഷ് ഇക്കാര്യം അറിയിച്ചത്. തന്‍റെ ഡിപ്ലോമാറ്റിക് കാര്‍ഗോ ഇതുവരെ വിട്ടുകിട്ടിയിട്ടില്ലെന്ന് യു എ ഇ കോണ്‍‌സുലേറ്റില്‍ നിന്ന് ഡിപ്ലോമാറ്റ് വിളിച്ച് അന്വേഷിച്ചപ്പോള്‍ അക്കാര്യം ഇവിടെ അന്വേഷിക്കുക മാത്രമാണ് ചെയ്‌തിട്ടുള്ളത്. ഈ സ്വര്‍ണം എവിടെനിന്നുവന്നു എന്നോ ആര്‍ക്കുള്ളതാണ് എന്നോ അറിയില്ല. അതേപ്പറ്റിയാണ് എല്ലാവരും അന്വേഷിക്കേണ്ടത്. 
 
സ്വപ്‌ന സുരേഷിനെ വേട്ടയാടുന്നതിലൂടെ എന്തെങ്കിലും രാഷ്‌ട്രീയനേട്ടം വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഉണ്ടാക്കാമെന്ന് ആരും കരുതേണ്ട. അങ്ങനെയൊന്ന് സംഭവിക്കില്ല. കാരണം എന്നെ വേട്ടയാടുന്നതിലൂടെ ഒരു രാഷ്ട്രീയനേതാവിനും ഒരു നഷ്‌ടവും സംഭവിക്കില്ല. കാരണം അവര്‍ ആരുമായും എനിക്ക് ഒരു ബന്ധവും ഇല്ല. ആകെ നഷ്‌ടപ്പെടുന്നത് എനിക്കും എന്‍റെ ഭര്‍ത്താവിനും എന്‍റെ മക്കള്‍ക്കും ആയിരിക്കും. ഞങ്ങള്‍ ആത്‌മഹ‌ത്യ ചെയ്യും - സ്വപ്‌ന സുരേഷ് പറയുന്നു.
 
ഞാന്‍ കേരളത്തിലും അഞ്ച് സംസ്ഥാനങ്ങളിലുമുള്ള രാഷ്ട്രീയക്കാരുമായും തികച്ചും ഔദ്യോഗികമായി മാത്രമാണ് സംസാരിച്ചിട്ടുള്ളത്. എന്‍റെ കുടുംബത്തിലെ ഒരാള്‍ക്കുവേണ്ടിയും ഞാന്‍ ഒരു ശുപാര്‍ശയും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വപ്‌ന സുരേഷ് പറയുന്നു. 
 
വിവരങ്ങള്‍ക്ക് കടപ്പാട്: 24 ടിവി ചാനല്‍

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments