Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന സന്ദീപ് നായരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കുമ്മനം

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന സന്ദീപ് നായരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കുമ്മനം

ശ്രീനു എസ്

തിരുവനന്തപുരം , വ്യാഴം, 9 ജൂലൈ 2020 (08:18 IST)
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയുടെ സുഹൃത്ത് സന്ദീപ് നായരും താനുമായി യാതൊരു ബന്ധവുമില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. വസ്തുതാപരമല്ലാത്ത പച്ചക്കള്ളം വിളിച്ചുപറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിനെ  രക്ഷപ്പെടുത്താനാണ് ഇ.പി ജയരാജന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
സന്ദീപ് നായരുടെ ഫെയ്‌സ്ബുക്കില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായുള്ള ചിത്രത്തെക്കുറിച്ച് എന്താണ് ഇ.പി ജയരാജന്‍ പ്രതികരിക്കാത്തതെന്നും കുമ്മനം ചോദിച്ചു. ബിജെപിയുമായി യാതൊരു ബന്ധവും ഉള്ള ആളല്ല സന്ദീപ് നായര്‍. മറിച്ച് അയാള്‍ക്ക് സിപിഎം നേതാക്കളുമായാണ് ബന്ധമെന്നും കുമ്മനം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡിന്റെ ഉറവിടം അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനയ്‌ക്ക് അനുവാദം നൽകി ചൈന