താൻ ഇല്ലാത്തപ്പോഴും സ്വപ്നയും സരിത്തും സെക്രട്ടേറിയറ്റിൽ എത്തി, എന്തിനെന്ന് അറിയില്ലെന്ന് ശിവശങ്കറിന്റെ മൊഴി

Webdunia
ബുധന്‍, 26 ഓഗസ്റ്റ് 2020 (09:37 IST)
താൻ ഇല്ലാത്തപ്പോഴും പലതവണ സ്വപ്ന സുരേഷും സരിത്തും സെക്രട്ടേറിയറ്റിൽ വന്നിട്ടുണ്ട് എന്ന ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇനി അന്വേഷണം മുന്നോട്ടുകൊണ്ടുപോകണം എങ്കിൽ സെക്രട്ടേറിറ്റിലെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചേ മതിയാകു എന്ന് അന്വേഷണ ഏജൻസികൾ. ഇതുസംബന്ധിച്ച് അന്വേഷണ ഏജൻസികൾ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി.
 
കഴിഞ്ഞ ദിവസം നടന്ന വീഡിയോ കോൺഫറൻസിങ് അവലോകന യോഗത്തിൽ, ദേശിയ അന്വേഷണ ഏജൻസിയും കസ്റ്റംസും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാലെ ഇനി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകു എന്ന് വ്യക്തമാക്കിയത്, താന്‍ ഇല്ലാത്ത ദിവസങ്ങളിലും സ്വപ്‌നയും സരിത്തും പലതവണ സെക്രട്ടേറിയറ്റില്‍ എത്തിയിട്ടുണ്ടെന്നും എന്നാൽ എന്തിനാണ് അവർ എത്തിയത് എന്ന് അറിയില്ലെന്നുമാണ് ശിവശങ്കർ മൊഴി നൽകിയിരിയ്ക്കുന്നത്. 
 
പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച അന്വേഷണ സംഘം ഇക്കാര്യം സ്ഥിരീകരിയ്ക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് വിവരം. എന്നാൽ സെക്രട്ടേറിയറ്റിൽ ശിവശങ്കറുമായി മാത്രമാണ് തങ്ങൾക്ക് വ്യക്തിബന്ധമുള്ളത് എന്നാണ് പ്രതികളുടെ മൊഴി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലിൽ മാത്രമേ മൊഴികളിലെ വസ്തുത വ്യക്തമാകു എന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

അടുത്ത ലേഖനം
Show comments