Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി: 200 പന്നികളെ കൊന്നൊടുക്കും

വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി: 200 പന്നികളെ കൊന്നൊടുക്കും
, തിങ്കള്‍, 1 ഓഗസ്റ്റ് 2022 (15:24 IST)
വയനാട്ടിൽ വീണ്ടും ആഫിക്കൻ പന്നിപ്പനി. നെന്മേനി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതോടെ സാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇവിടെയാകെ 200 പന്നികളാണുള്ളത്.ഇവയെ പൂർണ്ണമായും കൊല്ലേണ്ടിവരുമെന്ന് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു.
 
നേരത്തെ ജില്ലയിലെ തവിഞ്ഞാല്‍, കണിയാരം പ്രദേശങ്ങളിലുള്ള ഫാമുകളിലുമ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഫാമിലുണ്ടായിരുന്ന പന്നികളെ കൂട്ടത്തോടെ കൊന്നിരുന്നു. കണ്ണൂരിലും പന്നിപ്പനി രോഗം കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരിലെ കണിച്ചാർ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമിലെ പന്നികളിലാണ് രോഗം കണ്ടെത്തിയത്. ഫാമിലെ 14 പന്നികളാണ് ഇതുവരെ ചത്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Heavy Rain: അതിതീവ്രമഴ, ഡാമുകൾ നിറയുന്നു, ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു: ജാഗ്രതാനിർദേശം