Webdunia - Bharat's app for daily news and videos

Install App

17 ലക്ഷത്തിന്റെ രാസലഹരിയുമായി ആസാം സ്വദേശി പിടിയിൽ

എ കെ ജെ അയ്യര്‍
ഞായര്‍, 4 ഡിസം‌ബര്‍ 2022 (15:57 IST)
കോതമംഗലം : പതിനേഴു ലക്ഷം രൂപ വിലമതിക്കുന്ന രാസ ലഹരി മരുന്നുമായി ആസാം സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. ആസാം നാഗോൺ സ്വദേശി ഷക്കൂർ അലി (32) ആണ് കോതമംഗലം റവന്യൂ ടവർ പരിസരത്തു നിന്ന് എക്‌സൈസിന്റെ പിടിയിലായത്. ആകെയുള്ള നൂറു ഗ്രാം രാസ ലഹരി 563 ചെറു കുപ്പികളിലായാണ് സൂക്ഷിച്ചിരുന്നത്.

ഇയാൾ ആസാമിൽ നിന്ന് കൂടിയ തോതിൽ രാസലഹരി ഇവിടേക്ക് കടത്തുന്ന സംഘത്തിലെ അംഗമാണെന്നാണ് പോലീസ് കണ്ടെത്തിയത്. ഇയാൾ മുമ്പും രാസലഹരി കൊണ്ടുവന്നു കോതമംഗലത്തു വിൽപ്പന നടത്തിയതായി സമ്മതിച്ചു. 
 
അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. അടുത്ത കാലത്തു കോതമംഗലത്തു നടന്ന ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്. സി.ഐ എ.ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

ബാങ്കുകള്‍ നിങ്ങളെ വിളിക്കുന്നതിന് ഈ നമ്പറുകള്‍ മാത്രമേ ഉപയോഗിക്കു

PV Anvar: യുഡിഎഫിനോടു ഉപാധിയുമായി അന്‍വര്‍; മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ ബേപ്പൂര്‍ സീറ്റ്

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

അടുത്ത ലേഖനം
Show comments