Webdunia - Bharat's app for daily news and videos

Install App

ടിപി വധക്കേസ് പ്രതി കൊടി സുനി പുതിയ കേസിൽ അറസ്റ്റിൽ; പിടിയിലായത് പരോളിലിറങ്ങിയപ്പോള്‍ ഏറ്റെടുത്ത ക്വട്ടേഷനിന്റെ പേരില്‍

Webdunia
വ്യാഴം, 14 ഫെബ്രുവരി 2019 (08:16 IST)
ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൊടി സുനിയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. പരോളിലിറങ്ങിയപ്പോള്‍ ഏറ്റെടുത്ത ക്വട്ടേഷനിന്റെ പേരിലാണ് ഇത്തവണ കൊടി സുനിയെ പൊലീസ് പിടികൂടിയിരിക്കുന്നത്. 
 
കൂത്തുപറമ്പ് സ്വദേശിയായ റാഷിദെന്ന യുവാവിനെ കൊടി സുനിയും സംഘവും സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിച്ചിരുന്നു. ഡിസംബര്‍ എട്ടിന് റാഷിദ് തിരികെ വന്നു. സ്വര്‍ണം രഹസ്യഭാഗത്ത് ഒളിപ്പിച്ചാണ് എത്തിച്ചത്. കൊച്ചിയില്‍ നിന്ന് കണ്ണൂരിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ഈ സ്വര്‍ണ്ണം നഷ്ടമായിയെന്ന് പറയുന്നു. ഇത് തിരികെ ലഭിക്കാന്‍ യുവാവിനെയും സഹോദരനെയും ഭീഷണിപ്പെടുത്തിയ സംഭവമാണ് കേസിന് കാരണമായത്.
 
റാഷിദിന്റെ സഹോദരനെ ആക്രമി സംഘം വയനാട്ടിലേക്ക് തട്ടിക്കൊണ്ടു പോയ ശേഷം തോക്ക് കാണിച്ച് പീഡിപ്പിച്ചു. തുടര്‍ന്ന് വീട്ടിലും ഭീഷണിയുമായി സംഘം എത്തിയിരുന്നു. റാഷിദിന്റെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ഈ സമയം കൊടി സുനി പരോളിലായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഴങ്ങുന്നത് മാറ്റത്തിന്റെ ശംഖൊലി?, ഇന്ത്യയ്‌ക്കൊപ്പം പഹല്‍ഗാം ഭീകരാക്രമണത്തെ എതിര്‍ത്ത് റഷ്യയും ചൈനയും

ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് വായ്പ എടുക്കല്‍ ബുദ്ധിപരമായ നീക്കമോ?

199 രൂപ മാത്രം, ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളും, വമ്പൻ ഓഫറുമായി ബിഎസ്എൻഎൽ

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്കെത്തി: മോദിയുടെ ചൈന സന്ദര്‍ശനത്തിനിടെ പുകഴ്ത്തലുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച സ്ത്രീക്ക് കാര്‍ഡിയാക് പ്രശ്‌നം, കുഞ്ഞിന് പ്രതിരോധ ശേഷി കുറവ്; ചികിത്സയിലുള്ളത് 10പേര്‍

അടുത്ത ലേഖനം
Show comments