കോഴിക്കോട്: യു ഡി എഫ് സർക്കാരിന്റെയും മന്ത്രിമരുടെയും ശീലങ്ങൾ വച്ച് എൽ ഡി എഫ് സർക്കാരിനെ അളക്കരുതെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. ബ്രൂവറികളും ഡിസ്ലറിയും അനുവദിച്ചതിൽ രമേശ്ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	എൽ ഡി എഫ് സർക്കാരിന്റെ അഫ്കാരി നയം അനുവദിച്ചാണ് സംസ്ഥാനത്ത് ബ്രൂവറികൾക്കും ഡിസ്‌ലറിക്കും അനുവാദം നൽകിയത്. ഇക്കാര്യത്തിൽ നിയമവിരുദ്ധമായി ഒന്നു ചെയ്തിട്ടില്ല. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യങ്ങൾക്ക് പരിശൊധിച്ച ശേഷം മറുപടി നൽകുമെന്നും ആരോപണങ്ങൾ ഉന്നയിച്ചവരാണ് അത് തെളിയിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.