'നായനാരും അച്യുതാനന്ദനും അനുവദിക്കാത്ത ഡിസ്റ്റലറി പിണറായി അനുവദിച്ചത് എന്തടിസ്ഥാനത്തിലാണ്'
'നായനാരും അച്യുതാനന്ദനും അനുവദിക്കാത്ത ഡിസ്റ്റലറി പിണറായി അനുവദിച്ചത് എന്തടിസ്ഥാനത്തിലാണ്'
ബ്രൂവറികള്‍ തുടങ്ങിയതിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്തു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസ്റ്റിലറികള്‍ക്കും ബ്രൂവറികള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇടതുമുന്നണിയുടെ മദ്യനയത്തില്‍ ഒരിടത്തും ബ്രൂവറി തുടങ്ങുമെന്ന് പറഞ്ഞിട്ടില്ലെന്നും എക്‌സൈസ് മന്ത്രിക്ക് താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ലെന്നും ചെന്നിത്തല പറഞ്ഞു. 'രേഖാമൂലം സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ വെച്ചുകൊണ്ടാണ് ആരോപണം ഉന്നയിച്ചിരുന്നത്. ആ ഉത്തരവുകള്‍ ശരിയല്ലെന്നു പറയാന്‍ മുഖ്യമന്ത്രിക്ക് സാധ്യമല്ല. നായനാര്‍ സര്‍ക്കാര്‍ ഇനി ഡിസ്റ്റലറികളും ബ്രൂവറികളും തുടങ്ങേണ്ട എന്ന് തീരുമാനമെടുത്തിരുന്നു.
19 വര്‍ഷത്തിനു ശേഷം ആരോരുമറിയാതെ ഈ സര്‍ക്കാര്‍ നാലു പേര്‍ക്ക് ഡിസ്റ്റലറികളും ബ്രൂവറികളും അനുവദിച്ചതിലാണ് വന്‍ അഴിമതിയുണ്ടായിട്ടുള്ളത്. നായനാരും അച്യുതാനന്ദനും അനുവദിക്കാത്ത ഡിസ്റ്റലറി പിണറായി അനുവദിച്ചത് എന്തടിസ്ഥാനത്തിലാണ്' എന്നും ചെന്നിത്തല ചോദിച്ചു.