Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rahul Mankoottathil: 'അതെങ്ങനാ, കൂടെ കിടന്നവനല്ലേ രാപ്പനിയറിയൂ'; രാഹുൽ വിഷയത്തിൽ ഷാഫിയെ വിമർശിച്ച് ടി വി രാജേഷ്

TV Rajesh

നിഹാരിക കെ.എസ്

, ഞായര്‍, 24 ഓഗസ്റ്റ് 2025 (13:15 IST)
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളിൽ പ്രതികരിച്ച് മുൻ എംഎൽഎയും സിപിഐഎം നേതാവുമായ ടി വി രാജേഷ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച ഷാഫി പറമ്പിലിന്‍റെ മറുപടിയെ വിമർശിച്ചുകൊണ്ടാണ് രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്.
 
രാഹുൽ പെൺകുട്ടികളോട് ചെയ്തത് മോശമായിപ്പോയി എന്ന ഒരു വരിയെങ്കിലും ഷാഫി പറഞ്ഞിരുന്നെങ്കിൽ കുറച്ചെങ്കിലും ഒരു മര്യാദ ഉണ്ടായേനെയെന്ന് ടി വി രാജേഷ് വിമർശിച്ചു. രാഹുലിനെതിരെ നിയമപരമായി പരാതിയില്ല, എല്ലാ കോൺഗ്രസ് നേതാക്കളും വരിനിന്ന് പ്രതികരിക്കണോ എന്നിങ്ങനെ രാഹുലിനെ ന്യായീകരിച്ച് മെഴുകുകയായിരുന്നു ഷാഫിയെന്നും രാജേഷ് പറഞ്ഞു. കൂടെ കിടന്നവനല്ലേ രാപ്പനിയറിയൂവെന്ന പരിഹാസത്തോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
 
ടി.വി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്:
 
"രാഹുലിനെതിരെ നിയമപരമായി പരാതിയില്ല,"
"എല്ലാ കോൺഗ്രസ് നേതാക്കളും വരിനിന്ന് പ്രതികരിക്കണോ,"
"എനിക്കാരുടെയും പരാതി കിട്ടിയിട്ടില്ല.."
എന്നിങ്ങനെ രാഹുലിനെ ന്യായീകരിച്ച്
മെഴുകുകയായിരുന്നു ഇന്നലെ ഷാഫി പറമ്പിൽ.
രാഹുൽ പെൺകുട്ടികളോട് ചെയ്തത് മോശമായിപ്പോയി എന്ന ഒരു വരിയെങ്കിലും പറഞ്ഞിരുന്നെങ്കിൽ കുറച്ചെങ്കിലും ഒരു മര്യാദ ഉണ്ടായേനെ.
അതെങ്ങനാ,
കൂടെ കിടന്നവനല്ലേ
രാപ്പനിയറിയൂ..''

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rahul Mankoottathil: ഈ വിഴുപ്പ് ചുമക്കേണ്ട ചുമതല പാർട്ടിക്കില്ല; രാഹുലിനെ പുറത്താക്കണമെന്ന് ജോസഫ് വാഴയ്ക്കൻ