Publish Date: Fri, 19 Feb 2021 (19:57 IST)
Updated Date: Fri, 19 Feb 2021 (19:58 IST)
ചേര്‍ത്തല: തഹസില്‍ദാരുടെ വാഹനം ജപ്തി ചെയ്യാനായി കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ വില ലഭിക്കാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇത്തരമൊരു ഉത്തരവിട്ടത്. മാരാരിക്കുളം വടക്ക് മണിമന്ദിരത്തില്‍ സുബ്രഹ്മണ്യ കുറുപ്പ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവുണ്ടായത്.
കോടതി ഉത്തരവിട്ടത് 8.13 ലക്ഷം രൂപ ഈടാക്കാനാണ്. ഇത് പ്രകാരം പത്ത് ലക്ഷം രൂപ വിലവരുന്ന ജീപ്പാണ് ജപ്തി ചെയ്യുന്നത്. ഉടന്‍ തന്നെ ജപ്തി നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്. കഴിഞ്ഞ മാസവും സമാനമായൊരു കേസില്‍ താലൂക്ക് ഓഫീസിലെ ഉപകരണങ്ങള്‍ ജപ്തി ചെയ്യാന്‍ കോടതി ഉണ്ടത്തരവ് വന്നു. തുടര്‍ന്ന് ഈ നടപടി കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ജപ്തി നടപടി ഉണ്ടാകാതെ വേണ്ട നടപടി ഉണ്ടാകാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.