Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിഎ‌ജി റിപ്പോർട്ട്: ധനമന്ത്രി തോമസ് ഐസക്കിനോട് വിശദീകരണം തേടി സ്പീക്കർ

വാർത്തകൾ
, വ്യാഴം, 19 നവം‌ബര്‍ 2020 (08:45 IST)
തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സിഎ‌ജി റിപ്പോർട്ട് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സമർപ്പിച്ച അവകാശ ലംഘന പരാതിയിൽ ധനമന്ത്രി തോമസ് ഐസക്കിനോട് വിശദീകരണം തെടി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. എത്രയും പെട്ടന്ന് മറുപടി നൽകണം എന്ന് ആവശ്യപ്പെട്ടാണ് ധമനത്രിയ്ക്ക് സ്പീക്കർ നോട്ടീസ് അയച്ചിരിയ്കുന്നത്. 
 
കിഫ്ബിയ്ക്കെതിരായ സിഎജി റിപ്പോർട്ട് നിയമസഭയിൽവയ്ക്കുന്നതിന് മുൻപ് തോമസ് ഐസക് പുറത്തുവിട്ടതിനെതിരെയാണ് പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ്. നിയമസഭയിൽ വയ്ക്കും വരെ രഹസ്യ സ്വഭാവത്തിൽ കൈകാര്യം ചെയ്യേണ്ട ഫയൽ മന്ത്രി തന്നെ പുറത്തുവിട്ടത് ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടി വി ഡി സതീശൻ എംഎൽഎയാണ് നോട്ടീസ് നൽകിയത്. നിയമസഭ എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മറ്റിയിൽ ഈ നോട്ടീസ് പരിഗണിയ്ക്കാത്തതിൽ നേരത്തെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചേർന്നുപോകാൻ കഴിയില്ല എന്ന് തോന്നുന്നവർക്ക് പുതിയ പാർട്ടി ഉണ്ടാക്കാം, അല്ലെങ്കിൽ മറ്റു പാർട്ടികളിലേയ്ക്ക് പോകാം: അധീർ രഞ്ജൻ ചൗധരി