ടാപ്പിങ്ങിനിടെ കടുവ കഴുത്തില്‍ കടിച്ചു കൊണ്ടുപോയി; മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം
ഇന്ന് പുലര്‍ച്ചെ അടയ്ക്കാകുണ്ട് റാവുത്താന്‍ കാട്ടില്‍ സ്വകാര്യ സ്ഥലത്താണ് സംഭവം.
ടാപ്പിങ്ങിനിടെ കടുവ കഴുത്തില്‍ കടിച്ചു കൊണ്ടുപോയ യുവാവ് മരിച്ചു. മലപ്പുറം കാളികാവ് കല്ലാമൂല സ്വദേശി 39 കാരനായ ഗഫൂര്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അടയ്ക്കാകുണ്ട് റാവുത്താന്‍ കാട്ടില്‍ സ്വകാര്യ സ്ഥലത്താണ് സംഭവം. യുവാവിനെ കടുവ കഴുത്തില്‍ കടിച്ചു കൊണ്ടുപോകുന്നത് മറ്റൊരു ടാപ്പിംഗ് തൊഴിലാളിയാണ് കണ്ടത്.
പിന്നാലെ ഇയാള്‍ നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ടുപേരും തോട്ടത്തില്‍ ഉണ്ടായിരുന്ന സമയത്താണ് കടുവ ആക്രമിക്കാന്‍ എത്തിയത്. വനാതിര്‍ത്തിയില്‍ നിന്ന് 2 കിലോമീറ്റര്‍ ദൂരെയാണ് സംഭവം നടന്ന സ്ഥലം.
പ്രദേശത്ത് നേരത്തെ തന്നെ പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും വളര്‍ത്തുമുഖങ്ങളെ അടക്കം കൊന്നിട്ടുണ്ട് എന്നും നാട്ടുകാര്‍ പറയുന്നു കൂടാതെ ഇത് സംബന്ധിച്ച പരാതി നിരവധിതവണ അറിയിച്ചിട്ടും പുലിയെ പിടിക്കാന്‍ നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്.