Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌കൂൾ ലാബിൽ വെച്ച് പീഡനം, 17 കാരി ആൺകുഞ്ഞിന് ജന്മം നൽകി; അദ്ധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അദ്ധ്യാപകൻ അറസ്റ്റിൽ

സ്‌കൂൾ ലാബിൽ വെച്ച് പീഡനം, 17 കാരി ആൺകുഞ്ഞിന് ജന്മം നൽകി; അദ്ധ്യാപകൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, ശനി, 21 ഡിസം‌ബര്‍ 2024 (12:52 IST)
ചെന്നൈ : പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 50 കാരനായ അധ്യാപകൻ അറസ്റ്റിൽ. തമിഴ് നാട്ടിലെ കടലൂർ സർക്കാർ സ്കൂൾ അധ്യാപകനാണ് പിടിയിലായത്.

ചെന്നൈയിലെ സ്വകാര്യ നഴ്സിംഗ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിയായ പതിനേഴുകാരി കാരി ആൺകുഞ്ഞിന് ജന്മം നൽകിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പ്രസവത്തിന് ശേഷം മാതാപിതാക്കളോട് കുട്ടി വിവരം അറിയിച്ചു.

സ്കൂളിൽ പഠിക്കുമ്പോൾ രസതന്ത്ര അധ്യാപകനായ മലർസെൽവൻ തന്നെ നിരന്തരം പീഡിപ്പിച്ചെന്നാണ് കുട്ടി പറഞ്ഞത്. ലാബിൽ ആളില്ലാത്ത സമയങ്ങളിലായിരുന്നു പീഡനം. 
 
മാർച്ച് 18 നാണ് അവസാനം അധ്യാപകൻ തന്നെ പീഡിപ്പിച്ചതെന്നും ചെന്നൈയിലെ കോളേജിൽ ചേർന്നതിന് ശേഷം ഗർഭിണിണിയെന്ന് മനസ്സിലായതോടെ ഭയന്നുപോയെന്നും കുട്ടി പറഞ്ഞു. മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത പൊലീസ് കടലൂരിൽ നിന്ന് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂട്ടുകാരന് വഴങ്ങിയില്ലെങ്കിൽ നഗ്നചിത്രങ്ങൾ പുറത്തുവിടും; ഭീഷണിപ്പെടുത്തി കാമുകിമാരെ കൈമാറുന്ന സംഘം പിടിയിൽ