മലപ്പുറം: യാത്രയയപ്പിന്റെ ഭാഗമായി അധ്യാപകര്‍ വിദ്യാര്‍ഥികളില്‍ നിന്നും വിലപ്പെട്ട ഉപഹാരങ്ങള്‍ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കി മലപ്പുറം വിദ്യഭ്യാസ ഉപഡയറക്ടര്‍. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ സമ്പ്രദായം പാടില്ലെന്ന് ജില്ലാ, ഉപജില്ലാ വിദ്യഭ്യാസ ഓഫീസര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു.
അധ്യയന വര്‍ഷവാസന ദിനത്തില്‍ ഒന്ന് മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളില്‍ യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുകയും വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്ക് വിലകൂടിയ ഉപഹാരങ്ങള്‍ നല്‍കുന്നതുമായ രീതി നിലവിലുണ്ട്. വസ്ത്രങ്ങള്‍ വാച്ചുകള്‍,ഫ്രെയിം ചെയ്ത ചിത്രങ്ങള്‍,കപ്പ് തുടങ്ങിയവയാണ് അധ്യാപകര്‍ക്ക് വിദ്യാര്‍ഥികള്‍ സമ്മാനമായി നല്‍കുന്നത്. സമ്മാനം നല്‍കുന്ന ദൃശ്യങ്ങള്‍ അധ്യാപകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നതും പതിവാണ്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ മാത്രമുണ്ടായിരുന്ന ഈ രീതി ഇപ്പോള്‍ എല്ലാ സ്‌കൂളുകളിലും പതിവായി മാറിയിട്ടുണ്ട്. ഈ സമ്പ്രദായം കുട്ടികള്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും അപകര്‍ഷതയും വേര്‍ തിരിവും വളര്‍ത്തുമെന്ന ആക്ഷേപങ്ങള്‍ക്കിടയിലാണ് നടപടി.