Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടെലിഫിലിമിന്റെ മറവിൽ നടന്നത് അനാശാസ്യ പ്രവർത്തനം; 5 പേർ അറസ്റ്റിൽ

അനാശാസ്യപ്രവര്‍ത്തനം: 5 പേര്‍ അറസ്റ്റില്‍

ടെലിഫിലിം
കടയ്ക്കാവൂര് , വെള്ളി, 5 ഓഗസ്റ്റ് 2016 (16:18 IST)
അനാശാസ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് കടയ്ക്കാവൂര്‍ പൊലീസിന്‍റെ പിടിയിലായത്.
 
മണമ്പൂര്‍ രാജവിലാസത്തില്‍ ലിന്‍സ് (35), ഓട്ടോ ഡ്രൈവറായ മണമ്പൂര്‍ സ്വദേശി സുരേഷ് ബാബു (35), ഹോട്ടല്‍ റിസപ്ഷനിസ്റ്റായ വിഴിഞ്ഞം സ്വദേശി തോമസ് (22), എന്നിവര്‍ക്കൊപ്പം തൂത്തുക്കുടിസ്വദേശി സുധ (26), നാഗര്‍കോവില്‍ സ്വദേശി വിജയ (34) എന്നിവരാണു പിടിയിലായത്.  
 
ടെലിഫിലിം നിര്‍മ്മാണം എന്ന വ്യാജേനയായിരുന്നു ലിന്‍സിന്‍റെ വീട്ടില്‍ അനാശാസ്യം നടന്നത്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കടയ്ക്കാവൂര്‍ പൊലീസ് സി.ഐ മുകേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ തെരച്ചിലിലാണ് ഇവര്‍ കുടുങ്ങിയത്.
 
പൊലീസ് വന്നപ്പോള്‍ ഇവരെല്ലാം തന്‍റെ ടെലിഫിലിമില്‍ അഭിനയിക്കാന്‍ വന്നവരാണെന്നു പറഞ്ഞെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ ഇത് വ്യാജമാണെന്നു തെളിഞ്ഞു. വിവാഹമോചിതരായ സ്ത്രീകളെയാണു ഈ സംഘം തമിഴ്നാട്ടില്‍ നിന്ന് ഇവിടെയെത്തിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തിവന്നിരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റോഡപകടം: അമ്മയും മകനും മരിച്ചു