Publish Date: Thu, 17 Mar 2022 (20:16 IST)
Updated Date: Thu, 17 Mar 2022 (20:19 IST)
ക്ഷേത്രത്തില്‍ ദേവിക്കായി ഭക്തന്‍ നല്‍കിയ പട്ടുപുടവ ദേവസ്വം ബോര്‍ഡ് ഓഫീസര്‍ പെണ്‍സുഹൃത്തിന് നല്‍കി. ക്ഷേത്രത്തില്‍ കഴിഞ്ഞ മാസമാണ് പുടവകൊടുക്കല്‍ ചടങ്ങ് നടന്നത്. അയ്യായിരം രൂപയോളം വിലവരുന്നതാണ് പുടവ. സാധാരണ പുടവകള്‍ ലേലം ചെയ്ത് വില്‍ക്കാറാണ് പതിവ്. ഇവിടെ മേല്‍ശാന്തി ആര്‍ക്കെങ്കിലും നല്‍കാറാണ് പതിവ്. എന്നാല്‍ ഇത്തവണ പുടവ ഇഷ്ടപ്പെട്ട ഓഫീസര്‍ ഇത് കൈക്കലാക്കി പെണ്‍സുഹൃത്തിന് നല്‍കുകയായിരുന്നു.
പെണ്‍സുഹൃത്ത് പിന്നീട് ഇതേസാരി ഉടുത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ജീവനക്കാര്‍ സംശയം തോന്നി ഇവരോട് ചോദിക്കുകയായിരുന്നു. പെണ്‍സുഹൃത്തും ഇക്കാര്യം പരസ്യമായി പറഞ്ഞു. രേഖാമൂലം പരാതി ലഭിച്ചാല്‍ അന്വേഷിക്കാമെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞു.