Publish Date: Thu, 17 Mar 2022 (20:13 IST)
Updated Date: Thu, 17 Mar 2022 (20:15 IST)
രാജ്യദ്രോഹികളെ തുടച്ചുനീക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. റഷ്യയിൽ യുദ്ധത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരും മറ്റു രാജ്യങ്ങളെ വിവിധ തരത്തില്‍ സഹായിക്കുന്നവരും റഷ്യയെയാണ് വഞ്ചിക്കുന്നതെന്നും ഇവരെ ഉദ്ദേശിച്ചാണ് പറയുന്നതെന്നും പുടിൻ വ്യക്തമാക്കി. ദേശസ്നേഹികളെ തിരിച്ചറിയാന്‍ രാജ്യത്തിനാകും, ചതിക്കുന്നവരെ തുടച്ച് നീക്കാനും അറിയാം. പുടിൻ പറഞ്ഞു.
റഷ്യയെ നശിപ്പിക്കുക എന്നത് പാശ്ചാത്യ രാജ്യങ്ങളുടെ ലക്ഷ്യമാണ്. സ്വയം ശുദ്ധീകരണം നടത്തിയാല്‍ മാത്രമേ രാജ്യത്തെ ശക്തിപ്പെടുത്താൻ സാധിക്കൂ. രാജ്യത്തിന്റെ ഐക്യത്തിനും സഹവര്‍ത്തിത്വത്തിനും ഇത് അത്യവശ്യമാണ്.വെല്ലുവിളികളെ അതിനാൽ തന്നെ ഏറ്റെടുക്കേണ്ടതുണ്ട്.രാജ്യത്തെ അഭിസംബോധന ചെയ്‌ത് നടത്തിയ പ്രസംഗത്തിലാണ് പുടിന്റെ മുന്നറിയിപ്പ്.