മൂന്നാം മോദി സര്‍ക്കാറിന്റെ രണ്ടാം ബജറ്റില്‍ മധ്യവര്‍ഗത്തിനെ കയ്യിലെടുത്ത് കേന്ദ്രം. ബജറ്റിന് മുന്‍പ് ആദായനികുതി പരിധി 10 ലക്ഷമാക്കി ഉയര്‍ത്തുമെന്ന തരാത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും നികുതി പരിധി 12 ലക്ഷം വരെയാക്കിയുയര്‍ത്തിയ പ്രഖ്യാപനം മധ്യവര്‍ഗം തന്നെ പ്രതീക്ഷിച്ചതായിരുന്നില്ല.
ഇതോടെ 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 80,000 രൂപ വരെ ഒരു വര്‍ഷം ലാഭിക്കാനാകും. 18 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 70,000 രൂപയും ലാഭിക്കാം. 25 ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 1.1 ലക്ഷം രൂപയുടെ നേട്ടവും പ്രഖ്യാപനം വഴിയെത്തും. ഡല്‍ഹി തെരെഞ്ഞെടുപ്പിന് മുന്നോടിയായി മധ്യവര്‍ഗത്തിനെ കയ്യിലെടുക്കുന്ന പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും മധ്യവര്‍ഗത്തെയാകെ സന്തോഷിപ്പിക്കുന്നതാണ് പുതിയ പ്രഖ്യാപനം.
രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്നത് ഈ സ്ലാബിലെ ജനങ്ങളാണെങ്കിലും വിപണിയില്‍ കൂടുതല്‍ കാശെത്തിക്കുക എന്ന് കൂടി ലക്ഷ്യമിട്ടാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.