മകള്‍ക്കുള്ള ജന്മദിന സമ്മാനം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ !
മകളും അഭിഭാഷകയുമായ ആയിഷ പള്ളിയാലിനു വേണ്ടിയാണ് അബ്ദുള്‍ നാസറിന്റെ വേറിട്ട 'പിറന്നാള്‍ സമ്മാനം'
Ayisha Palliyal and Abdul Nassar
സോഷ്യല്‍ മീഡിയയില്‍ കൈയടി നേടി ഒരു പിതാവും മകളും. അബ്ദുള്‍ നാസര്‍ പള്ളിയാല്‍ എന്നയാളാണ് മകള്‍ക്കുള്ള ജന്മദിന സമ്മാനമായി പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
മകളും അഭിഭാഷകയുമായ ആയിഷ പള്ളിയാലിനു വേണ്ടിയാണ് അബ്ദുള്‍ നാസറിന്റെ വേറിട്ട 'പിറന്നാള്‍ സമ്മാനം'. ഇത് മകള്‍ക്കുള്ള പിറന്നാള്‍ സമ്മാനമാണെന്നും മറ്റൊന്നും ഇപ്പോള്‍ ചെയ്യാന്‍ കാണുന്നില്ലെന്നും പറഞ്ഞാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയ വിവരം അബ്ദുള്‍ നാസര്‍ അറിയിച്ചത്. എംഎല്‍എ പി.വി.അന്‍വറും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.
അതേസമയം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒട്ടേറെ പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കുന്നത്. 1080 ഇടപാടുകളില്‍ നിന്നായി 61.56 ലക്ഷം രൂപയാണ് ഇന്ന് മാത്രം ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്.