Select Your Language

Notifications

webdunia
webdunia
webdunia
webdunia

പശുവിന്റെ പേരില്‍ നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ച് ടി ജി മോഹൻദാസ്

പശുവിന്റെ പേരില്‍ നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ച് ടി ജി മോഹൻദാസ്

പശുവിന്റെ പേരില്‍ നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ച് ടി ജി മോഹൻദാസ്
, ബുധന്‍, 25 ജൂലൈ 2018 (11:05 IST)
പശുവിന്റെ പേരില്‍ നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ച് ആര്‍എസ്എസ് നേതാവും ജനം ടിവി അവതാരകനുമായ ടി ജി മോഹന്‍ദാസ്. "കേരളത്തിൽ മരുന്നിനു പോലും ശുദ്ധമായ പശുവിൻ പാൽ കിട്ടാനില്ല. ഉത്തരേന്ത്യയിലും താമസിയാതെ ഈ സ്ഥിതി വരും. ചുമ്മാതാണോ ജനം പശുക്കടത്തുകാരെ തല്ലിക്കൊല്ലുന്നത്! എന്ന് ടി ജി മോഹൻദാസ് ട്വിറ്ററിൽ കുറിച്ചു.
 
പശുക്കടത്ത് ആരോപിച്ച് ആള്‍വാറില്‍ കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടം മുസ്ലീം യുവാവിനെ തല്ലിക്കൊന്നതിന് തൊട്ടുപിന്നാലെയാണ് മോഹന്‍ദാസിന്റെ ട്വീറ്റും വന്നത്. നിരവധി കമന്റുകൾ ട്വീറ്റിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ചില സ്ഥലങ്ങളില്‍ മനുഷ്യരേക്കാള്‍ സുരക്ഷിതര്‍ പശുക്കളാണെന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ അഭിപ്രായവും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ്. 
 
ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ കണക്ക് സര്‍ക്കാരിന്റെ കൈവശമില്ലെന്ന പ്രതികരണമാണ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ പറഞ്ഞത്. ട്വിറ്ററിലും ഫേസ്‌ബുക്കിലും മറ്റും മോഹന്‍ദാസിന്റെ പ്രസ്താവനയ്ക്ക് എതിരെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ശക്തമായ പ്രതികരണങ്ങളുമായി രംഗത്തുവരുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഹുലിനെ പ്രധാനമന്ത്രി ആക്കണമെന്ന നിർബന്ധമില്ല, ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം; നിലപാട് മയപ്പെടുത്തി കോണ്‍ഗ്രസ്