Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുലിനെ പ്രധാനമന്ത്രി ആക്കണമെന്ന നിർബന്ധമില്ല, ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം; നിലപാട് മയപ്പെടുത്തി കോണ്‍ഗ്രസ്

ഒരുമിച്ച് നിന്നാൽ ബിജെപിയെ പുഷ്പം പോലെ പൊട്ടിക്കാം; കണക്കുകൂട്ടലുമായി കോൺഗ്രസ്

രാഹുലിനെ പ്രധാനമന്ത്രി ആക്കണമെന്ന നിർബന്ധമില്ല, ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം; നിലപാട് മയപ്പെടുത്തി കോണ്‍ഗ്രസ്
, ബുധന്‍, 25 ജൂലൈ 2018 (10:07 IST)
പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാൽ, ഈ വാദം മയപ്പെടുത്തിയിരിക്കുകയാണ് കോൺഗ്രസിപ്പോൾ.
 
2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് പിന്തുണയുള്ള ബിജെപിയെ പരാജയപ്പെടുത്തുക, മോദിയെ താഴെ ഇറക്കുക എന്നതാണ് പ്രധാന ലക്ഷ്യങ്ങള്‍, അതിനായി പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ പുതിയ നിലപാട്.
 
ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാ പ്രതിപക്ഷ കക്ഷികളേയും ഒന്നിച്ച് ചേർക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ഒരുമിച്ച് നിന്നാൽ ബിജെപിയെ പുഷ്പം പോലെ പൊട്ടിക്കാൻ കഴിയുമെന്നാണ് ഇവർ പറയുന്നത്. ഇതിനായുള്ള നീക്കത്തിന്റെ ആദ്യഭാഗമാണ് നിലപാട് മയപ്പെടുത്തിയെന്നത്. 
 
ഉത്തര്‍പ്രദേശ്, ബീഹാര്‍ പോലെ നിര്‍ണായകമായ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷവുമായി സഖ്യമുണ്ടാക്കിയാല്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാനോ നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി ആകാനോ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.
 
കഴിഞ്ഞ ദിവസത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള ഉത്തരവാദിത്തം പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത് രാഹുലിനെ തന്നെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെഎസ്ആർടിസി ഇനി മൂന്ന് മേഖല: ദക്ഷിണമേഖല, മധ്യമേഖല, ഉത്തരമേഖല