Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ച സംഭവം; അസ്വഭാവികതയെന്ന് ഫോറെൻസിക് റിപ്പോർട്ട്

തലശ്ശേരിയിൽ ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ച സംഭവത്തിൽ അസ്വഭാവികതയെന്ന് ഫൊറെൻസിക് റിപ്പോർട്ട്. ലോഗന്‍സ് റോഡ് റാണി പ്ളാസയില്‍ പ്രവര്‍ത്തിക്കുന്ന ഐ ഡി ബി ഐ തലശ്ശേരി ശാഖയിലെ ജീവനക്കാരിയായ വിൽന വിനോദാണ്(31) സെക്യൂരിറ്റി ജീവനക്കാരൻറെ വെടിയേറ്റ് മരിച്

ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ച സംഭവം; അസ്വഭാവികതയെന്ന് ഫോറെൻസിക് റിപ്പോർട്ട്
തലശ്ശേരി , വെള്ളി, 1 ജൂലൈ 2016 (14:59 IST)
തലശ്ശേരിയിൽ ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ച സംഭവത്തിൽ അസ്വഭാവികതയെന്ന് ഫൊറെൻസിക് റിപ്പോർട്ട്. ലോഗന്‍സ് റോഡ് റാണി പ്ളാസയില്‍ പ്രവര്‍ത്തിക്കുന്ന ഐ ഡി ബി ഐ തലശ്ശേരി ശാഖയിലെ ജീവനക്കാരിയായ വിൽന വിനോദാണ്(31) സെക്യൂരിറ്റി ജീവനക്കാരൻറെ വെടിയേറ്റ് മരിച്ചത്.
 
വെടിവെപ്പ് നടന്ന ബാങ്കില്‍ ഫോറൻസിക് സംഘം നടത്തിയ പരിശോധനയിലാണ് സംഭവത്തിൽ ദൂരൂഹതയുള്ളതായി കണ്ടെത്തിയത്. വില്‍നയുടെ തല ചിതറിയതില്‍ അസ്വാഭാവികതയുള്ളതായാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിൽ ദൂരൂഹതയുണ്ടെന്നാണ് ഫോറൻസിക്ക് സംഘം കണ്ടെത്തിയത്. പൊലീസ് സർജൻ ഡോ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയിരുന്നത്.
 
ഒരു മീറ്ററിന് അപ്പുറം നിന്നാണ് വെടി ഉയർന്നതെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഉപയോഗിച്ച ഡബ്ള്‍ ബാരല്‍ ട്വല്‍വ് ബോര്‍ തോക്കില്‍ നിന്ന് ഈ അകലത്തില്‍ നിന്ന് വെടിയുതിര്‍ത്താൽ തലച്ചോർ പുറത്തേക്ക് ചിതറില്ലെന്നാണ് പൊലീസ് സർജന്‍റെ നിഗമനം. ഇതിൽ അസ്വാഭിവികതയുണ്ടെന്നാണ് ഫോറൻസിക് ലാബിന്‍റെ കണ്ടെത്തൽ.
 
ഇതിനാൽ ഫോറന്‍സിക് സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടെസ്റ്റ് ഫയര്‍ നടത്തുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന തലശ്ശേരി സി.ഐ പി.എം. മനോജ് പറഞ്ഞു. ഇതിന്‍െറ ഭാഗമായി ഡബ്ള്‍ ബാരല്‍ തോക്ക് കോടതിയുടെ അനുമതിയോടെ കൂടുതല്‍ പരിശോധനക്കായി തിരുവനന്തപുരത്തെ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരിക്കേറ്റ മൂര്‍ഖനെ ചികിത്സയ്ക്കായി എത്തിച്ച പാമ്പു പിടിത്തക്കാരന്‍ അതേ മൂര്‍ഖന്റെ കടിയേറ്റു മരിച്ചു