Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് പ്രണയം നിരസിച്ചതിന്റെ പേരില്‍ കുത്തേറ്റ 20കാരി മരിച്ചു

Suryagayathri Murder Case

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 31 ഓഗസ്റ്റ് 2021 (09:00 IST)
തിരുവനന്തപുരത്ത് പ്രണയം നിരസിച്ചതിന്റെ പേരില്‍ കുത്തേറ്റ 20കാരി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി(20) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പെണ്‍കുട്ടിയും മാതാപിതാക്കളും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ അരുണ്‍ എന്ന യുവാവ് അതിക്രമിച്ച് കടന്ന് ആക്രമിച്ചത്. 17തവണയായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ കുത്തിയത്. 
 
ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരാണ് സൂര്യയുടെ അമ്മയും അച്ഛനും. ആളുകളുടെ നിലവിളി ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രതി സമീപത്തെ വീടിന്റെ ടെറസില്‍ ഒളിക്കുകയായിരുന്നു. ഇവിടെ നിന്ന് നെടുമങ്ങാട് പൊലീസ് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഥുരയില്‍ മദ്യവും മാംസവും സമ്പൂര്‍ണമായി നിരോധിച്ചു!