Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വപ്‌ന സുരേഷ് തന്റെ മരുമകളല്ല; തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി

സ്വപ്‌ന സുരേഷ് തന്റെ മരുമകളല്ല; തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി

ശ്രീനു എസ്

തിരുവനന്തപുരം , ബുധന്‍, 8 ജൂലൈ 2020 (11:19 IST)
സ്വപ്‌ന സുരേഷ് തന്റെ മരുമകളല്ലെന്നും തെറ്റായ വാര്‍ത്തകള്‍ നല്‍കിയവര്‍ക്കെതിരെ ഡിജിപിക്കും സിറ്റിപോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി. തന്നെയും തന്റെ കുടുംബത്തെയും കോണ്‍ഗ്രസിനേയും അപകീര്‍ത്തിപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും കെപിസിസി ജനറല്‍ സെക്രട്ടറിയായ തമ്പാനൂര്‍ രവി പറഞ്ഞു. 
 
തനിക്ക് രണ്ടുമക്കളാണ് ഉള്ളത്. ഇതില്‍ മകളായ ലക്ഷ്മി അക്‌സഞ്ചര്‍ കമ്പനിയില്‍ മാനേജരായി ബെംഗളൂരില്‍ ജോലിനോക്കുകയാണ്. മകന്‍ അനില്‍ രവി തിരുവനന്തപുരത്തെ കെആര്‍ടിഎല്ലിലാണ് ജോലി ചെയ്യുന്നത്. മകന്റെ ഭാര്യയും തന്റെ മരുമകളുമായ വിദ്യ ടെക്‌നോപാര്‍ക്കിലാണ് ജോലിചെയ്യുന്നതെന്നും തമ്പാനൂര്‍ രവി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിണ്ടും റെക്കോഡ് തിരുത്തി സ്വർണവില, പവന് വില 36,320