Webdunia - Bharat's app for daily news and videos

Install App

തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 22ന്: കോവിഡ് പ്രോട്ടോകോള്‍ പാലിക്കും

എ കെ ജെ അയ്യര്‍
തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (09:12 IST)
പത്തനംതിട്ട: ഈ മാസം ഇരുപത്തി രണ്ടിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് തങ്ക അങ്കി ഘോഷയാത്ര ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്ര സന്നിധിയിലേക്ക് പുറപ്പെടും. ഇരുപത്തഞ്ചാം തീയതി ഉച്ചയോടെ പമ്പയിലെത്തും. തുടര്‍ന്ന് വൈകിട്ട് ശബരിമലയിലേക്ക്  കൊണ്ടുവരുന്ന തങ്കഅങ്കിയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശരംകുത്തിയില്‍ വച്ച് ആചാരപൂര്‍ വം സ്വീകരിക്കും.
 
സന്നിധാനത്തിലെത്തുന്ന തങ്ക അങ്കിയെ പതിനെട്ടാം പട്ടിക്ക് മുന്നില്‍ കൊടിമരത്തിന് മുന്നില്‍ വച്ച് ഔദ്യോഗികമായി വരവേല്‍ക്കുകയും തുടര്‍ന്ന് ശ്രീകോവിലിനുള്ളിലേക്ക് കൈമാറുകയും ചെയ്യും. തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടത്തും. ഇരുപത്താറിന് ഉച്ചയ്ക്കാണ് മണ്ഡലപൂജ. തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിര തിരുനാള്‍ മഹാരാജാവാണ് ശബരിമല നടയ്ക്ക് 453 പവന്റെ തനി തങ്കത്തിലുള്ള തങ്ക അങ്കി നിര്‍മ്മിച്ച് നല്‍കിയത്. എല്ലാവര്‍ഷവും ഈ തങ്ക അങ്കി മണ്ഡല പൂജയ്ക്ക് ശ്രീധര്‍മ്മശാസ്താവിനു ചാര്‍ത്താന്‍ കൊണ്ടുവരും.
 
തങ്ക അങ്കി ഘോഷയാത്രയ്ക്ക് കോവിഡ്  മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകും. ആറന്മുളയില്‍ നിന്ന് തുടങ്ങുന്ന ഘോഷയാത്രയ്ക്ക് അവസാനം വരെ പതിവായുള്ള വഴിനീളെയുള്ള സ്വീകരണങ്ങള്‍, പറയെടുപ്പ് എന്നിവ ഉണ്ടാവില്ല.ക്ഷേത്രങ്ങളിലെ ആള്‍ക്കൂട്ടവും അനുവദിക്കില്ല. ഘോഷയാത്രയെ അനുഗമിക്കുന്നവര്‍ കോവിഡ്  നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണം. ഭക്തര്‍ക്ക് സ്വീകരണത്തിനുള്ള അവസരം നല്കുകുന്നത് കോവിഡ്  പ്രോട്ടോകോള്‍ പാലിച്ചായിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കോട്ടയത്ത് പഞ്ചായത്ത് യുഡി ക്ലര്‍ക്കിനെ കാണാതായി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : 45 ലക്ഷം തട്ടിയ യുവതി പിടിയിൽ

ഏപ്രില്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാരിന് നിങ്ങളുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങളും ഇമെയിലുകളും കാണാന്‍ കഴിയും; ഇക്കാര്യങ്ങള്‍ അറിയണം

സ്വർണ്ണവ്യപാരിയെ ആക്രമിച്ച് ഒന്നേമുക്കാൽ കോടിയുടെ സ്വർണ്ണം കവർന്ന കേസിലെ മുഖ്യ പ്രതി പിടിയിൽ

മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല; പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി

അടുത്ത ലേഖനം
Show comments