Select Your Language

Notifications

webdunia
webdunia
webdunia
webdunia

താഴത്തങ്ങാടി കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ, 23 കാരനായ മുഹമ്മദ് ബിലാൽ കുറ്റം സമ്മതിച്ചു, മോഷ്ടിച്ച സ്വർണം കണ്ടെടുത്തു

വാർത്തകൾ
, വ്യാഴം, 4 ജൂണ്‍ 2020 (11:34 IST)
കോട്ടയം താഴത്തങ്ങാടി വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശിയായ 23കാരൻ മുഹമ്മദ് ബിലാല്‍ ആണ് പിടിയിലായത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് ഇന്നുപുലര്‍ച്ചെയാണ് രേഖപ്പെടുത്തിയത്. മോഷണ ശ്രമം തടയാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേയ്ക്ക്  നയിച്ചതെന്നും പ്രതി കുറ്റം സമ്മതിച്ചതായും കോട്ടയം ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പ്രതി നേരത്തെ ചില ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട് എന്നും പൊലീസ് വ്യക്തമാക്കി. 
 
പ്രതിയ്ക്ക് കുടുംബവുമായി നല്ല ബന്ധമുണ്ടായിരുന്നു. മോഷണത്തിനായാണ് പ്രതി കൊല്ലപ്പെട്ട ഷീബയുടെ വീട്ടിലെത്തിയത്. പരിചയമുണ്ടായിരുന്നതിനാല്‍ ഷീബ വാതില്‍ തുറക്കുകയും കുടിക്കാന്‍ വെള്ളം നല്‍കുകയും ചെയ്തു. പിന്നീട് പ്രതി ഷീബയുടെ ഭര്‍ത്താവ് സാലിയുമായി സംസാരിച്ചിരുന്നു. എന്നാൽ പെട്ടന്ന് സാലിയെ പ്രതി ആക്രമിക്കുകയായിരുന്നു. ഇതുകണ്ട് ഷീബ എത്തിയതോടെ പ്രതി ഷീബയെയും അടുച്ചുവീഴ്ത്തി
 
ഷീബയുടെ ശരീരത്തിലും അലമാരയിലും ഉണ്ടായിരുന്ന സ്വർണം കൈക്കലാക്കിയ ശേഷം തെളിവുനശിപ്പിക്കാനായി ഗ്യാസ് സിലിണ്ടര്‍ തുറന്നുവിടുകയും ഷീബയുടെയും സാലിയുടെയും ശരീരത്തില്‍ കമ്പിചുറ്റി ഷോക്കേൽപ്പിയ്ക്കുകയും ചെയ്തു. കാറിൽ രക്ഷപ്പെട്ട പ്രതിയെ കൊച്ചിയിൽനിന്നുമാണ് പൊലീസ് പിടികൂടിയത്. ഷീബയുടെ വീട്ടിൽനിന്നും മോഷ്ടിച്ച സ്വർണം തെളിവെടുപ്പിനിടെ കണ്ടെത്തി. മോഷ്ടിച്ച കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വര്‍ക്കലയില്‍ പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ചു; ലോട്ടറി കച്ചവടക്കാരന്‍ അറസ്റ്റില്‍