തലവേദനയ്ക്ക് ഡോക്ടര്‍ ആദ്യം എഴുതിയ മരുന്നു പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല; ആരോപണവുമായി മരണപ്പെട്ട വേണുവിന്റെ ഭാര്യ

ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്ന ആരോപണവുമായി മരണപ്പെട്ട വേണുവിന്റെ ഭാര്യ സിന്ധു.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 7 നവം‌ബര്‍ 2025 (18:24 IST)
തലവേദനയ്ക്ക് ഡോക്ടര്‍ ആദ്യം എഴുതിയ മരുന്നു പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്ന ആരോപണവുമായി മരണപ്പെട്ട വേണുവിന്റെ ഭാര്യ സിന്ധു. ഇതോടെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ വാദങ്ങള്‍ പൊളിഞ്ഞിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആവശ്യമായ ചികിത്സ ലഭിക്കാതെയാണ് കൊല്ലം പന്മന സ്വദേശി വേണു മരണപ്പെട്ടത്. വേണുവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അധികൃതര്‍ ഒന്നും പറഞ്ഞില്ലെന്നും ഭാര്യ സിന്ധു ആരോപിച്ചു.
 
വെന്റിലേറ്ററില്‍ ആണെന്ന് പറഞ്ഞതിനുശേഷം പിന്നീട് മോര്‍ച്ചറിയിലാണ് അദ്ദേഹത്തെ കാണുന്നത്. കാശുള്ളവര്‍ ആരും മെഡിക്കല്‍ കോളേജിലേക്ക് പോകില്ലല്ലോ. ഞങ്ങളെപ്പോലുള്ള കാശില്ലാത്ത വിഭാഗങ്ങളല്ലേ അവിടെ പോകുന്നത്. മക്കളെ വലിയ നിലയില്‍ എത്തിക്കണമെന്ന് ഒരച്ഛന്റെ ആഗ്രഹമാണ് ഇല്ലാതായതെന്നും സിന്ധു പറഞ്ഞു.
 
ചികിത്സ കിട്ടിയിട്ടില്ലെന്ന് വേണുവിന്റെ തന്നെ ശബ്ദ സന്ദേശം പുറത്തുവന്നതോടെ വെട്ടിലായിരിക്കുകയാണ് അധികൃതര്‍. വേണുവിന്റെ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. ബുധനാഴ്ചയാണ് വേണു മരിച്ചത്. ചികിത്സയിലിരിക്കെ അദ്ദേഹം സുഹൃത്തിന് അയച്ച ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ആശുപത്രി മാത്രമായിരിക്കും ഉത്തരവാദി എന്നാണ് സന്ദേശത്തില്‍ പറയുന്നത്. ആന്‍ജിയോഗ്രാമിനായി താന്‍ എത്തിയെന്നും ആറ് ദിവസം കഴിഞ്ഞിട്ടും ആശുപത്രി അധികൃതര്‍ അദ്ദേഹത്തെ പരിശോധിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അച്ഛനോ അമ്മയോ മരിച്ച കുട്ടികളുടെ പഠനാവശ്യത്തിനായുള്ള സഹായം; 'സ്‌നേഹപൂര്‍വം' പദ്ധതിയിലേക്കു അപേക്ഷിക്കാം

ഭരണം തന്നില്ലെങ്കിലും വേണ്ട, 21 എംഎൽഎമാരെ തരാനാകുമോ?, കേരളം നിങ്ങൾ തന്നെ ഭരിക്കുന്നത് കാണാം: സുരേഷ് ഗോപി

കോഴിക്കോട് ജില്ലയില്‍ ആദ്യമായി പന്നിപ്പനി; മാംസ വില്‍പ്പന സ്ഥാപനങ്ങള്‍ അടച്ചിടണം

സ്കൂൾ മൈതാനത്ത് അപകടകരമാം വിധം കാറോടിച്ച് 16കാരൻ, 25 വയസ് ലൈസൻസ് നൽകേണ്ടതില്ലെന്ന് എംവിഡി നിർദേശം

പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കണം, ദിവസവും പരിശോധന വേണമെന്ന് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments