താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണപ്പെട്ടു; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍
ആശുപത്രിയിലെ തന്നെ ഐസിയുവില്‍ യുവതിയെ പ്രവേശിപ്പിക്കുകയായിരുന്നു.
കൊല്ലം:തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് കോട്ടവട്ടം സ്വദേശിയായ 38 വയസ്സുള്ള അശ്വതിയെ ശര്‍ദ്ദിലും തലകറക്കവുമായി പുനലൂര്‍ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിപ്പിച്ചത്. മണിക്കൂറുകള്‍ക്കു ശേഷം ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയിലെ തന്നെ ഐസിയുവില്‍ യുവതിയെ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് വൈകിട്ട് ആറരയോട് കൂടി യുവതി മരിച്ചതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഐസിയുവിനും മുന്നില്‍ യുവതിയുടെ ബന്ധുക്കളും മറ്റും ബഹളം വയ്ക്കുകയും പുനലൂര്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. മൃതദേഹം താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്
യുവതിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ വേണ്ടവിധത്തിലുള്ള ചികിത്സകള്‍ നല്‍കി എന്നും, രോഗം കൃത്യമായി നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും,പോലീസ് സര്‍ജ്ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടത്തുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് സുനില്‍കുമാര്‍ പറഞ്ഞു.