തടവുകാരുടെ എണ്ണം വര്‍ധിക്കുന്നു; അട്ടക്കുളങ്ങര ജയില്‍ മാറ്റി സ്ഥാപിക്കും, ആലപ്പുഴയില്‍ പുതിയ സബ് ജയില്‍

ഓവര്‍ ക്രൗഡിംഗ് കുറയ്ക്കുന്നതിനായി കേരള സര്‍ക്കാര്‍ രണ്ട് സുപ്രധാന ഉത്തരവുകള്‍ പുറത്തിറക്കി.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 13 ഒക്‌ടോബര്‍ 2025 (19:32 IST)
jail
സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍, ഓവര്‍ ക്രൗഡിംഗ് കുറയ്ക്കുന്നതിനായി കേരള സര്‍ക്കാര്‍ രണ്ട് സുപ്രധാന ഉത്തരവുകള്‍ പുറത്തിറക്കി. 2025 ഒക്ടോബര്‍ 10-ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ച്, അട്ടക്കുളങ്ങര വനിതാ ജയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണ്‍ കോംപ്ലക്സിലേക്ക് മാറ്റി സ്ഥാപിക്കുകയും, അട്ടക്കുളങ്ങര കെട്ടിടം ഒരു താല്‍ക്കാലിക സ്പെഷ്യല്‍ സബ് ജയിലാക്കി മാറ്റുകയും ചെയ്യും. കൂടാതെ, ആലപ്പുഴ ജില്ലയില്‍ പുതിയ ഒരു സബ് ജയില്‍ ആരംഭിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
 
പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പഴയ വനിതാ ബ്ലോക്കിലേക്ക് അട്ടക്കുളങ്ങര വനിതാ ജയില്‍ മാറ്റുമ്പോള്‍, നിലവിലെ അട്ടക്കുളങ്ങര കെട്ടിടം 300 പുരുഷ തടവുകാരെ പാര്‍പ്പിക്കാന്‍ കഴിയുന്ന താല്‍ക്കാലിക സ്പെഷ്യല്‍ സബ് ജയിലായി മാറും പുതിയ സബ് ജയിലിന്റെ പ്രവര്‍ത്തനത്തിനായി മൂന്ന് വര്‍ഷത്തേക്ക് 35 താല്‍ക്കാലിക തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. ഒരു ഡെപ്യൂട്ടി സൂപ്രണ്ട്, 2 അസിസ്റ്റന്റ് സൂപ്രണ്ടുമാര്‍, 8 ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാര്‍, 24 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ എന്നീ തസ്തികളാണ് സൃഷ്ടിച്ചത്. ആലപ്പുഴയില്‍ മുന്‍പ് ജില്ലാ ജയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് പുതിയ സബ് ജയില്‍ ആരംഭിക്കുന്നതിനും  2 അസിസ്റ്റന്റ് സൂപ്രണ്ടുമാര്‍, 5 ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാര്‍, 15 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍, 2 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ കം ഡ്രൈവര്‍ എന്നീ 24 തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു.
 
പുതിയ ജയില്‍ നിര്‍മ്മിക്കുന്നതിന്റെ അധികച്ചെലവ് ഒഴിവാക്കാനും ജില്ലയിലെ തടവുകാരുടെ എണ്ണം കുറയ്ക്കാനും ഈ നടപടി സഹായകമാകും. ജയിലുകളിലെ തിരക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് 2025 ഫെബ്രുവരി 4-ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ നടപടികള്‍ കൈക്കൊണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദീപാവലി ദിവസം കല്യാണം, വീഡിയോ കെവൈസി വഴി വിവാഹ രജിസ്ട്രേഷൻ, വീഡിയോ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

Muhurat Trading 2025: ട്രേഡിങ്ങിന് ഭാഗ്യമുഹൂർത്തം, മുഹൂർത്ത വ്യാപാരം എപ്പോൾ?, സമയക്രമം അറിയാം

15 മിനിറ്റ് നേരം കൊണ്ട് ചൈനയിൽ, പാകിസ്ഥാനിലെത്താൻ 3 മിനിറ്റ് മാത്രം, ധ്വനി ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിക്കാൻ ഇന്ത്യ

നവംബർ ഒന്നിനകം ധാരണയിലെത്തിയില്ലെങ്കിൽ ചൈനയ്ക്ക് മുകളിൽ 155 ശതമാനം നികുതി, വീണ്ടും ഭീഷണിയുമായി ട്രംപ്

ധനാനുമതി ബിൽ വീണ്ടും പരാജയം, അമേരിക്കയിൽ ഷട്ട്ഡൗൺ തുടരും, ബാധിക്കുന്നത് ലക്ഷകണക്കിന് സർക്കാർ ജീവനക്കാരെ

അടുത്ത ലേഖനം
Show comments