Select Your Language

Notifications

webdunia
webdunia
webdunia
webdunia

പടിഞ്ഞാറെ നടയില്‍ നെറ്റിയില്‍ ഡ്രില്ലിങ് മെഷീന്‍ തുളച്ചുകയറി കുഞ്ഞ് മരിച്ചു; പിതാവിന്റെ ആത്മഹത്യാ ശ്രമം പോലീസ് പരാജയപ്പെടുത്തി

ധ്രുവ് നാഥിന്റെ മരണത്തില്‍ തകര്‍ന്നിരിക്കുകയാണ് പടിഞ്ഞാറെ നടയിലെ നിവാസികള്‍.

police

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 13 ഒക്‌ടോബര്‍ 2025 (19:19 IST)
തിരുവനന്തപുരം: അയല്‍ക്കാരോട് ചിരിച്ചും സംസാരിച്ചും കഴിഞ്ഞിരുന്ന രണ്ടര വയസ്സുകാരന്‍ ധ്രുവ് നാഥിന്റെ മരണത്തില്‍ തകര്‍ന്നിരിക്കുകയാണ് പടിഞ്ഞാറെ നടയിലെ നിവാസികള്‍. നെറ്റിയില്‍ ഡ്രില്ലിംഗ് മെഷീന്‍ തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ധ്രുവ് മരിച്ചത്.
 
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് പടിഞ്ഞാറ് നിന്ന് പോലീസ് കണ്‍ട്രോള്‍ റൂമിന് സമീപമുള്ള മൂന്നാമത്തെ വീടാണ് ധ്രുവിന്റെത്. ആ സ്ഥലം എപ്പോഴും പോലീസ് സാന്നിധ്യമുണ്ടാകും. അമ്മയോടൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴെല്ലാം ധ്രുവ് പോലീസ് ഉദ്യോഗസ്ഥരുമായി കളിചിരികളിള്‍ ഏര്‍പ്പെടാറുണ്ടായിരുന്നു. നിലവിളി കേട്ട് ധ്രുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഓടിയെത്തിയതും അതേ പോലീസ് ഉദ്യോഗസ്ഥരാണ്. അതേസമയം അപകട സമയത്ത് ധ്രുവിനെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് വാഹനം ലഭ്യമല്ലാത്തത് ഒരു വിവാദമായി. മൂന്ന് പോലീസ് വാഹനങ്ങള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നിട്ടും ധ്രുവിനെ ഒരു ഓട്ടോറിക്ഷയില്‍ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിവന്നു. വാഹനം അവിടെ പാര്‍ക്ക് ചെയ്തിരുന്നെങ്കിലും ഡ്രൈവര്‍മാര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.
 
മസ്‌കറ്റില്‍ ജോലി ചെയ്യുന്ന ധ്രുവിന്റെ അച്ഛന്‍ മഹേഷ് തന്റെ രണ്ടാമത്തെ കുട്ടിയുടെ നൂലുകെട്ട് ചടങ്ങിനായി വീട്ടിലെത്തിയിരുന്നു. ഒക്ടോബര്‍ 8 നായിരുന്നു ചടങ്ങ്. അടുത്ത ദിവസം പോകേണ്ടിയിരുന്ന മഹേഷ് ധ്രുവിന്റെ നിര്‍ബന്ധം കാരണം യാത്ര മാറ്റിവച്ചു. മകന്റെ മരണത്തില്‍ മനംനൊന്ത് മഹേഷ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാല്‍  പോലീസ് ഇടപെട്ട് അദ്ദേഹത്തെ തടഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Elections 2026: തുടര്‍ഭരണം വേണം, തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി