Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

സി.സദാനന്ദന്‍ എംപിക്കു സ്വീകരണവും മട്ടന്നൂരിലെ ഓഫീസ് ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി

Suresh Gopi

രേണുക വേണു

, തിങ്കള്‍, 13 ഒക്‌ടോബര്‍ 2025 (14:47 IST)
സിനിമയില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നതിനാല്‍ തനിക്കുള്ള വലിയ വരുമാനം നിലച്ചെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. മന്ത്രിസ്ഥാനം ഒഴിയാനുള്ള സന്നദ്ധതയും സുരേഷ് ഗോപി പ്രകടിപ്പിച്ചു. 
 
സി.സദാനന്ദന്‍ എംപിക്കു സ്വീകരണവും മട്ടന്നൂരിലെ ഓഫീസ് ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. തന്നെ ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു.
 
' കേരളത്തില്‍ ആദ്യമായി ജനങ്ങള്‍ തിരഞ്ഞെടുത്ത എംപി എന്ന നിലയില്‍ പാര്‍ട്ടിക്കു തന്നോട് ഉത്തരവാദിത്തം ഉണ്ടാകാം. ആ ഉത്തരവാദിത്തത്തിന്റെ പുറത്താണു തന്നെ കേന്ദ്രമന്ത്രിയാക്കിയത്. ആത്യന്തികമായി മനുഷ്യനായി ജീവിക്കണം. രാഷ്ട്രീയക്കാരനായി ജീവിക്കണമെന്ന് ആഗ്രഹമില്ല. പ്രയാസങ്ങള്‍ മറച്ചുപിടിച്ച് ഇളിച്ചു കാണിക്കുന്ന രാഷ്ട്രീയക്കാരനാകാന്‍ തയാറല്ല. വെളുക്കെ ചിരിച്ചു കാണിക്കുന്നവര്‍ അപകടത്തിലേക്കു ചാടിക്കുന്നവരാണ്'- സുരേഷ് ഗോപി പറഞ്ഞു.
 
സദാനന്ദനെ മന്ത്രിയാക്കിയാല്‍ അത് രാഷ്ട്രീയ ചരിത്രമാകും. അദ്ദേഹം എംപി ഓഫീസ് തുറന്നു. അദ്ദേഹത്തെ എംപിയുടെ കസേരയില്‍പിടിച്ച് ഇരുത്തുമ്പോള്‍ ഞാന്‍ പ്രാര്‍ഥിച്ചത് വൈകാതെ ഇതൊരു മന്ത്രിയുടെ ഓഫിസായി മാറട്ടെയെന്നാണ്. കേരളത്തില്‍നിന്ന് ആദ്യമായി ജനങ്ങള്‍ തിരഞ്ഞെടുത്ത എംപി എന്ന നിലയില്‍ പാര്‍ട്ടിക്ക് ഒരു ഉത്തരവാദിത്തം ഉണ്ടാകാം. ആ ഉത്തരവാദിത്തത്തിന്റെ പുറത്താകാം എന്നെ മന്ത്രിയാക്കിയത്. ഞാന്‍ ആത്മാര്‍ഥമായി പറയുകയാണ്. എന്നെ ഒഴിവാക്കി ഇദ്ദേഹത്തെ മന്ത്രിയാക്കിയാല്‍ അത് കേരളത്തില്‍ പുതിയ രാഷ്ട്രീയ ചരിത്രമാകും എന്നാണ് വിശ്വാസം. ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൂടി ഇദ്ദേഹത്തെക്കൊണ്ട് ചെയ്യിപ്പിച്ചെടുക്കണം - സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ