കോഴിക്കോട് : പൊലീസ് ഉദ്യോഗസ്ഥൻ ബസിൽ കുഴഞ്ഞുവീണു മരിച്ചു. വെള്ളിമാടുകുന്ന് എആർ ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന ശ്യാംലാൽ (29) ആണ് മരിച്ചത്.
വടകര മുട്ടുങ്ങൽ തെക്കേ മനയിൽ കുടുംബാംഗമാണ് ശ്യാംലാൽ. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് കോഴിക്കോട് ബസ് സ്റ്റാൻഡിലേക്ക് പോകവെ ബസിൽ കുഴഞ്ഞ് വീഴുകയായിരുന്നു.ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള മിസോറം ഗവർണർ ആയിരുന്നപ്പോൾ ശ്യാംലാൽ അദ്ദേഹത്തിൻ്റെ ഗൺമാൻ ആയിരുന്നു. സിപിഎം ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗമായ രാജന്റെ മകനാണ് മരിച്ച ശ്യാംലാൽ.
ഭൂകമ്പ സാഹചര്യത്തില്‍ മ്യാന്‍മറിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാര്‍: പ്രധാനമന്ത്രി മോദി
മ്യാമറിലുണ്ടായ ഭൂചലനം: മരണപ്പെട്ടത് നൂറിലധികം പേര്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ദുരൂഹത : കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
എമ്പുരാൻ സെൻസർ ചെയ്യുമ്പോൾ സെൻസർ ബോർഡിലെ ബിജെപി നോമിനികൾ എന്ത് നോക്കിയിരിക്കുകയായിരുന്നു?, വീഴ്ച പറ്റി, പാർട്ടിക്കുള്ളിൽ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ