Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരക്ഷിത നഗരം : തിരുവനന്തപുരത്തിന് ഏഴാം സ്ഥാനം

ഒരു രാജ്യത്ത് ജനത്തിന് എത്രത്തോളം സുരക്ഷിതത്വം തോന്നുന്നുവെന്നും കുറ്റകൃത്യങ്ങളുടെ തോത് എത്രത്തോളമാണെന്നും അടയാളപ്പെടുത്തുന്നതാണ് നംബിയോ സുരക്ഷാ സൂചിക.

Thiruvananthapuram

എ കെ ജെ അയ്യർ

, ഞായര്‍, 10 ഓഗസ്റ്റ് 2025 (15:57 IST)
തിരുവനന്തപുരം : രാജ്യത്തെ സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ കേരള തല സ്ഥാനമായ തിരുവനന്തപുരം ഏഴാം സ്ഥാനത്ത്.  2025-ലെ നംബിയോ സുരക്ഷാ സൂചിക പ്രകാരമാണ് രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളില്‍ തിരുവനന്തപുരം ഏഴാം സ്ഥാനം കരസ്ഥമാക്കിയത്. അതേ സമയം ആഗോളതലത്തില്‍ സുരക്ഷാ സൂചിക 61.1 യും കുറ്റകൃത്യ സൂചിക 38.9-യും നേടിയ തിരുവനന്തപുരത്തിന് 149-ാം സ്ഥാനമാണ്.
 
ഒരു രാജ്യത്ത് ജനത്തിന് എത്രത്തോളം സുരക്ഷിതത്വം തോന്നുന്നുവെന്നും കുറ്റകൃത്യങ്ങളുടെ തോത് എത്രത്തോളമാണെന്നും അടയാളപ്പെടുത്തുന്നതാണ് നംബിയോ സുരക്ഷാ സൂചിക. ദൈനംദിന ജീവിതത്തിലെ സുരക്ഷയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ധാരണകളെയും പകല്‍ സമയത്തെയും രാത്രിയിലെയും അനുഭവങ്ങളെയും അടിസ്ഥാനമാക്കിയാണ് നഗരങ്ങളെ ഈ പട്ടികയില്‍ പെടുത്തുന്നത്.  ഇതിന് പൊതുവേ സ്ഥലത്തെ കവര്‍ച്ച, ശാരീരിക ആക്രമണങ്ങള്‍, പൊതു സ്ഥലങ്ങളിലെ പീഡനം എന്നീ സുരക്ഷാ ആശങ്കകള്‍ എന്നിവയും സൂചികയ്ക്കായി വിലയിരുത്തുന്നു. കൂടാതെ നിറം, വംശം, ലിംഗഭേദം, മതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം, കൊലപാതകം പോലുള്ള അക്രമ കുറ്റകൃത്യങ്ങള്‍ എന്നിവയും സൂചിക കണക്കിലെടുക്കുന്നു.
 
പട്ടികയില്‍ മുന്നിലുള്ള തിരുവനന്തപുരത്തിന്റെ സ്ഥാനം നഗരത്തിന്റെ സുരക്ഷയെയാണ് എടുത്തുകാണിക്കുന്നത്. 74.2 സുരക്ഷാ സൂചികയുമായി കര്‍ണാടകയിലെ മംഗളൂരു ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ വഡോദര, അഹമ്മദാബാദ്, സൂറത്ത്, ജയ്പൂര്‍, നവി മുംബൈ എന്നിവയാണ് തൊട്ടു പിന്നിലുള്ള മറ്റ് നഗരങ്ങള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Israel Gaza Attack: കരമാർഗം ഭക്ഷണമെത്തുന്നത് ഇസ്രായേൽ തടയുന്നു, ഗാസയിലെ പട്ടിണിമരണങ്ങൾ 200 കടന്നു