സംസ്ഥാനത്തെ മദ്യവില്പന ഓൺലൈനാകുന്നു, മൊബൈൽ ആപ്പുമായി ബെവ്കോ, താത്പര്യമറിയിച്ച് സ്വിഗ്ഗി
ഓണ്‍ലൈന്‍ മദ്യവില്പനയ്ക്കായി ബെവ്‌കോ മൊബൈല്‍ ആപ്പ്‌ലിക്കേഷനടക്കം തയ്യാറാക്കി.
സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുന്നത് സംബന്ധിച്ച് നിര്‍ണായകതീരുമാനവുമായി ബെവ്‌കോ. ഇത് സംബന്ധിച്ച ശുപാര്‍ശ ബെവ്‌കോ എം ഡി ഹര്‍ഷിത അട്ടല്ലൂരി സര്‍ക്കാരിന് കൈമാറി. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് ഓണ്‍ലൈനിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി ബെവ്‌കോ മദ്യവില്‍പ്പനയ്‌ക്കൊരുങ്ങുന്നത്.
ഓണ്‍ലൈന്‍ മദ്യവില്പനയ്ക്കായി ബെവ്‌കോ മൊബൈല്‍ ആപ്പ്‌ലിക്കേഷനടക്കം തയ്യാറാക്കി. സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ വിതരണത്തിനായി താത്പര്യം അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ടെന്നാണ് ബെവ്‌കോ എം ഡി ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കുന്നത്. 3 വര്‍ഷത്തിന് മുന്‍പും ഓണ്‍ലൈന്‍ മദ്യവില്പനയ്ക്കായി അനുമതി തേടിയിരുന്നെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഓണ്‍ലൈനില്‍ 23 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാകും മദ്യം വാങ്ങാനാവുക. ഇതിനായി മദ്യം വാങ്ങും മുന്‍പ് പ്രായം തെളിയിക്കുന്ന രേഖ നല്‍കണം.