Select Your Language

Notifications

webdunia
webdunia
webdunia
webdunia

നേഴ്സുമാർക്ക് ആശ്വാസം; മിനിമം വേതനത്തിനായി വിജ്ഞാപനമിറക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുവാദം

നേഴ്സുമാർക്ക് ആശ്വാസം; മിനിമം വേതനത്തിനായി വിജ്ഞാപനമിറക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുവാദം
, ചൊവ്വ, 3 ഏപ്രില്‍ 2018 (18:45 IST)
കൊച്ചി: നേഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് വിജ്ഞാപനം ഇറക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി. ഇതു സംബന്ധിച്ച് നേരത്തെ ഹൈക്കോടതി തന്നെ ഏർപ്പെടുത്തിയ താൽകാലിക സ്റ്റേ നീക്കം ചെയ്താണ് ഹൈക്കോടതി വിജ്ഞാപനമിറക്കുന്നതിന് അനുമതി നൽകിയത്. അതേസമയം കേസിലെ വാദം തുടരും
 
ഹർജ്ജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും എന്നറിയിച്ച കോടതി, മധ്യസ്ഥ ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കി പ്രശ്നപരിഹാരമുണ്ടാക്കൻ നിർദേശിച്ചു. വിജ്ഞാപനം ഇറക്കിയ ശേഷം ആവശ്യമെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാം എന്നും കോടതി വ്യക്തമാക്കി. അടിസ്ഥാന വേതനം സംബന്ധിച്ച് സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷൻ നൽകിയ ഹർജ്ജിയിലാണ് കോടതിയുടെ നടപടി. 
 
മിനിമം വേതനം സംബന്ധിച്ച് മാനേജ്മെന്റ് അസോസിയേഷനും സർക്കാരും തമ്മിൽ ചർച്ച നടത്തിയിരുന്നെങ്കിലും ഇത് പരാജയപ്പെട്ടിരുന്നു. തുടർന്ന് സർക്കർ തീരുമാനിച്ച അടിസ്ഥാന വേതനം നൽകനാകില്ല എന്ന നിലപാട് സ്വീകരിച്ച് മാനേജ്മെന്റ് അസോസിയേഷൻ കോടതിയെ സമീപിക്കുകയായിരുന്നു. ഈ മാസം 31നാണ് വിജ്ഞാപനം ഇറക്കാൻ സർക്കാർ തീരുമാനിച്ചിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളം നാണംകെടുന്നു: എട്ടാം ക്ലാസുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചു