Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബസിൽ മോഷണശ്രമം : തമിഴ്‌നാട് സ്വദേശിനികൾ അറസ്റ്റിൽ

arrest
, ബുധന്‍, 31 ഓഗസ്റ്റ് 2022 (18:08 IST)
കൊട്ടാരക്കര: കൊല്ലം - കൊട്ടാരക്കര റൂട്ടിൽ ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ മോഷണശ്രമം നടത്തിയ സംഭവത്തിൽ രണ്ടു തമിഴ്‌നാട് സ്വദേശിനികളെ പിടികൂടി. രാമേശ്വരം സ്വദേശിനികളായ മുത്തുമാരി, മഹേശ്വരി എന്നിവരാണ് പോലീസ് പിടിയിലായത്.
 
കൊല്ലത്തു നിന്ന് കൊട്ടാരക്കരയിലേക്ക് വന്ന യാത്രക്കാരിയായ യുവതിയുടെ പാഴ്‌സാണ് ഇരുവരും ചേർന്ന് കവർന്നത്. കൊട്ടാരക്കര റയിൽവേ സ്റ്റേഷനടുത്ത് എത്തിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരം യുവതി അറിഞ്ഞത്. വിവരം അറിഞ്ഞു ബസ് നിർത്തിയപ്പോൾ യുവതികൾ രണ്ടു പേരും ബസിൽ നിന്നിറങ്ങാൻ ശ്രമിച്ചതോടെ നാട്ടുകാർ ഇവരെ തടഞ്ഞു വച്ച് പോലീസിനെ അറിയിച്ചു. പോലീസ് എത്തി പരിശോധിച്ചപ്പോൾ യുവതിയുടെ പഴ്സ് ഇവരിൽ നിന്ന് കണ്ടെടുത്തു. ഇവർ സ്ഥിരം മോഷ്ടാക്കൾ ആണെന്നാണ് പോലീസ് പറയുന്നത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിൽ ആത്മഹത്യ നിരക്ക് ഏറ്റവും കൂടുതൽ കൊല്ലം നഗരത്തിൽ, രാജ്യത്ത് ആത്മഹത്യ കൂടുന്നു