Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഷ്ടിച്ച ബൈക്കുമായി യുവാക്കള്‍ ബൈക്ക് ഉടമയുടെ മുന്നില്‍ പെട്ട് പിടിയിലായി

മോഷ്ടിച്ച ബൈക്കുമായി യുവാക്കള്‍ ബൈക്ക് ഉടമയുടെ മുന്നില്‍ പെട്ട് പിടിയിലായി
, ബുധന്‍, 27 ജനുവരി 2021 (12:40 IST)
കല്ലുവാതുക്കല്‍ : മോഷ്ടിച്ച ബൈക്കുമായി ദേശീയ പാതയില്‍ കറങ്ങുന്നതിനിടെ ബൈക്ക് ഉടമയുടെ മുന്നില്‍ പെട്ട് യുവാക്കള്‍ പിടിയിലായി. കല്ലുവാതുക്കല്‍ ശ്രീരാമപുരത്തെ ടൂ വീലര്‍ വര്‍ക്ക് ഷോപ്പില്‍ നിന്നാണ് കൗമാരക്കാരായ യുവാക്കള്‍ ബൈക്ക് മോഷ്ടിച്ചത്. ബൈക്ക് മോഷണം പോയത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു.    
 
വര്‍ക്ക് ഷോപ്പ് ഉടമ കൊല്ലത്ത് നിന്ന് പാരിപ്പള്ളിയിലേക്ക് കാറില്‍ വരുമ്പോള്‍ കൊട്ടിയത്ത് വച്ചാണ് മോഷണം പോയ ബൈക്കുമായി യുവാക്കള്‍ സഞ്ചരിക്കുന്നത് കണ്ടത്. ഉടമ കാറില്‍ ഇവരെ പിന്തുടരുകയും നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തെങ്കിലും യുവാക്കള്‍ അമിത വേഗത്തില്‍ ബൈക്കില്‍ പാഞ്ഞു. എന്നാല്‍ തിരക്കേറിയ ഭാഗത്തു വച്ച് ബൈക്ക് തടയുകയും യുവാക്കളെ പിടികൂടുകയും ചെയ്തു. പിന്നീട് ചാത്തന്നൂര്‍ പോലീസ് എത്തി യുവാക്കളെയും ബൈക്കും കസ്റ്റഡിയിലെടുത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കല്ലമ്പലത്ത് മരിച്ച നവവധുവിന്റെ ഭര്‍തൃമാതാവ് തൂങ്ങിമരിച്ചു