Publish Date: Tue, 26 Mar 2024 (19:03 IST)
Updated Date: Tue, 26 Mar 2024 (19:05 IST)
കാസർകോട്: കാസർകോട് ജില്ലയിലെ കുമ്പളയിലെ അടച്ചിട്ട വീട്ടിൽ നിന്ന് 25 പവന്റെ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടു. കുമ്പളയിലെ ശാന്തിപ്പള്ളത്തെ പ്രവാസി സുബൈർ എന്നയാളുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ കവർച്ച നടന്നത്.
സുബൈറിന്റെ ഉളുവാറിലെ സഹോദരിയുടെ വീട്ടിലേക്ക് നോമ്പ് തുറക്കാൻ കുടുംബ സഹിതം പോയപ്പോഴായിരുന്നു കവർന്ന നടന്നത്. നേരം വെളുത്തിട്ട് തിരികെ വീട്ടിൽ എത്തിയപ്പോഴാണ് കവർന്ന നടന്ന വിവരം അറിഞ്ഞത്.
ഇരുപത്തഞ്ചു പാവനൊപ്പം ഏതാനും ദിർഹവും നഷ്ടമായിട്ടുണ്ടെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.