Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

അടച്ചിട്ട വീട്ടിൽ നിന്ന് പതിനേഴു പവനും അര ലക്ഷം രൂപയും കവർന്നു

Theft,Thief

എ കെ ജെ അയ്യർ

, ഞായര്‍, 21 ജനുവരി 2024 (17:58 IST)
കണ്ണൂർ: കണ്ണൂരിൽ അടച്ചിട്ട വീട്ടിൽ നിന്ന് പതിനേഴു പവൻ സ്വർണ്ണവും അര ലക്ഷം രൂപയും കവർന്നു. മഹാരാഷ്ട്ര സ്വദേശിയായ സ്വർണ്ണവ്യാപാരി പ്രവീണിന്റെ ഫ്‌ളാറ്റിൽ നിന്നാണ് ഇവ കവർന്നത്. കണ്ണൂർ ടൌൺ പോലീസ് അന്വേഷണം ആരംഭിച്ചു.
 
കണ്ണൂരിൽ സ്റ്റാർ ഗോൾഡ് എന്ന സ്ഥാപനം നടത്തുന്ന പ്രവീണും കുടുംബവും ലീവ് സ്റ്റോർ അപ്പാർട്മെന്റിൽ കഴിഞ്ഞ ആറ് വർഷമായി താമസിക്കുകയാണ്. കഴിഞ്ഞ ദിവസം കുട്ടികളെ സ്‌കൂളിലാക്കി ദമ്പതികൾ പുറത്തു പോയി. വൈകിട്ട് തിരിച്ചെത്തിയപ്പോൾ വീടിന്റെ മുൻ വാതിൽ പൂട്ട് പൊളിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
 
തൊട്ടടുത്തതായി ഉള്ള അടച്ചിട്ടിരുന്ന രണ്ടു ഫ്‌ളാറ്റുകളുടെ വാതിൽ തകർക്കാൻ ശ്രമം നടത്തിയതായും കണ്ടെത്തി. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അര ലക്ഷത്തിന്റെ കൈക്കൂലി : തഹസീൽദാർ പിടിയിൽ