Publish Date: Fri, 29 Nov 2024 (20:08 IST)
Updated Date: Fri, 29 Nov 2024 (20:11 IST)
പാലക്കാട് : ഒറ്റപ്പാലത്ത് അടച്ചിട്ടിരുന്ന വീട്ടിൽ നടന്ന കവർച്ചയിൽ 63 പവൻ്റെ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പരാതി. ഒറ്റപ്പാലം ത്രാങ്ങാലിയിൽ വീട് കുത്തിത്തുറന്ന് 63 പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നതായാണ് പരാതി.
മാന്നനൂർ ത്രാങ്ങാലി സ്വദേശി ബാലകൃഷ്ണൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ബാലകൃഷ്ണനും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്താണ് കവർച്ച നടന്നത്. വീടിൻ്റെ മുകൾ നിലയിലെ വാതിൽ കുത്തിത്തുറന്നാണ് താഴെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നത്.
കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിക്കും വെള്ളിയാഴ്ച രാവിലെ ആറ് മണിക്കും ഇടയിലാണ് മോഷണം എന്നാണ് നിഗമനം. മോഷ്ടാക്കൾ കുടുംബവുമായി അടുപ്പമുള്ളവരാണെന്ന് സംശയമുണ്ട്. ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല