Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

Dhanya Mary varghese

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 29 നവം‌ബര്‍ 2024 (18:46 IST)
ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി. നടിയുടെയും കുടുംബത്തിന്റെയും തിരുവനന്തപുരത്തെ 13 സ്ഥലങ്ങളാണ് ഇഡി കണ്ടുകെട്ടിയത്. ഒന്നരക്കോടി രൂപയോളം വിലമതിക്കുന്ന ഭൂമിയും ഇതിലുണ്ട്. ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി വന്‍തുക തട്ടിയെടുത്തു എന്നാണ് കേസ്. ധന്യയുടെ ഭര്‍ത്താവ് ജോണിന്റെ പിതാവ് ജേക്കബ് സാംസങ് ആന്‍ഡ് സണ്‍സിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് കണ്ടുകെട്ടിയത്.
 
2011 മുതല്‍ വിവിധ പ്രോജക്ടുകളിലായി 500 ഓളം ഫ്‌ലാറ്റുകളും 20 വില്ലെകളും നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി 100 കോടി രൂപയും അമിത പലിശ വാഗ്ദാനം ചെയ്ത 30 കോടി രൂപയും തട്ടിച്ചു എന്നായിരുന്നു കേസ്. കേസിലെ മുഖ്യപ്രതി ജോണിന്റെ പിതാവാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റഷ്യൻ ആക്രമണം അതിരുകടന്നു, യുക്രെയ്ൻ ജനതയെ അടിയന്തിരമായി പിന്തുണയ്ക്കണം: ജോ ബൈഡൻ