Webdunia - Bharat's app for daily news and videos

Install App

കാറിന്റെ ചില്ലു തകര്‍ത്ത് ഒന്നര ലക്ഷം രൂപ കവര്‍ന്നു

എ കെ ജെ അയ്യര്‍
ബുധന്‍, 10 ഫെബ്രുവരി 2021 (20:29 IST)
പാലക്കാട്: പട്ടാപ്പകല്‍ നഗരത്തിലെ തിരക്കേറിയ റോഡിലെ സ്വകാര്യ ടെക്സ്റ്റയില്‍സിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകര്‍ത്ത് ഒന്നര ലക്ഷം രൂപ കവര്‍ന്നു. മകളുടെ വിവാഹാവശ്യത്തിനായി തുണിയെടുക്കാനെത്തിയ ഒറ്റപ്പാലം എസ്.ആര്‍.കെ നഗര്‍ മാറാമ്പില്‍ കെ.എസ്.ഇ.ബി ജീവനക്കാരനായ ആന്റണിയുടെ കാറില്‍ നിന്നാണ്  ഒന്നര ലക്ഷം രൂപ, മൊബൈല്‍ ഫോണ്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ മോഷണം പോയത്.
 
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെയാണ് പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്റിനടുത്തുള്ള ടെക്സ്റ്റയില്‍സിന്റെ മുന്നിലെ റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ഇവര്‍ തുണിയെടുക്കാന്‍ കയറിയത്. എന്നാല്‍ രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം തിരിച്ചു വന്നപ്പോഴാണ് കാറിന്റെ ചില്ലു തകര്‍ത്ത് ബാഗും പണവും കവര്‍ന്നതായി കണ്ടെത്തിയത്.
 
ഒഴിഞ്ഞ ബാഗ് പിന്നീട് പാലക്കാട് പ്രിയദര്‍ശിനി തിയേറ്ററിനടുത്ത് നിന്ന് കണ്ടെത്തി. മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് സമാനമായ രീതിയില്‍ മോഷണം നടന്നതായി പോലീസ് അറിയിച്ചു. വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കരയില്‍ ടോള്‍ കൊടുക്കണം; പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു

യുഎഇയിലെ ആദ്യ എഐ ക്യാംപയ്ന്‍ വീഡിയോയുമായി മലയാളി യുവാവ്

ഇനി വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എ സി കോച്ചുകളിൽ കയറാനാകില്ല, മാറ്റം മെയ് 1 മുതൽ

SmoochCabs: ബെംഗളുരുവില്‍ ട്രാഫിക് ജാം റൊമാന്റിക്കാക്കാന്‍ സ്മൂച്ച്കാബ്‌സ് സ്റ്റാര്‍ട്ടപ്പ്, ഒടുക്കം ബെംഗളുരുക്കാര്‍ക്ക് തന്നെ പണിയായി

വൈഭവിനെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍; റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനം

അടുത്ത ലേഖനം
Show comments