Select Your Language

Notifications

webdunia
webdunia
webdunia
webdunia

രക്തസാക്ഷി ദിനാചാരണത്തില്‍ നിന്ന് പോലും ഗാന്ധിജിയെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഇത് കേരളത്തില്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി

രക്തസാക്ഷി ദിനാചാരണത്തില്‍ നിന്ന് പോലും ഗാന്ധിജിയെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഇത് കേരളത്തില്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി

ശ്രീനു എസ്

, വെള്ളി, 5 ഫെബ്രുവരി 2021 (12:08 IST)
പാലക്കാട്: രക്തസാക്ഷി ദിനാചാരണത്തില്‍ നിന്ന് പോലും ഗാന്ധിജിയെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഇത് കേരളത്തില്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അകത്തേത്തറ ശബരി ആശ്രമത്തില്‍ ഗാന്ധി സ്മൃതി മന്ദിരം ഉദ്ഘടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആചാര ലംഘനത്തിന്റെ പേരില്‍ ഗാന്ധിജിക്ക് പോലും വിമര്‍ശനം എല്‍ക്കേണ്ടി വന്നു. 
 
തെറ്റായ ആചാരങ്ങളെ ഇല്ലാതാക്കിയാല്‍ മാത്രമേ സമൂഹത്തിന് മുന്നോട്ട് പോകാന്‍ കഴിയൂ. സാമൂഹ്യ പുരോഗതിയെ പിന്നോട്ടടിക്കാന്‍ ആരെയും അനുവദിക്കില്ല. ശബരി ആശ്രമത്തിന്റെ ചരിത്ര പ്രധാന്യവും, അതിന് നേതൃത്വം നല്കിയവരെയും അവരുടെ പ്രവര്‍ത്തനവും സ്മരിച്ച മുഖ്യമന്ത്രി ശബരി ആശ്രമത്തിന്റെ ചരിത്രം പുതിയ തലമുറ പഠിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെടുങ്കണ്ടം കസ്റ്റഡി മരണം: വനിതാ ഉദ്യോഗസ്ഥയടക്കം ഒന്‍പതു പോലീസുകാര്‍ക്കെതിരെ സിബിഐ ചാര്‍ജ് ഷീറ്റ് തയ്യാറാക്കി