പാലക്കാട്: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ ആക്രമിച്ചു കവർച്ച നടത്തിയ സംഭവത്തിൽ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരിക്കടുത്ത് കിഴക്കഞ്ചേരി വാൽകുളമ്പു വെട്ടിക്കൽ സ്വദേശികളായ എബിൻ, പ്രവീൺ, എരേശൻകുളം കരിങ്കുന്നു സ്വദേശി ജിനീഷ് എന്നിവരെയാണ് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാലരയോടെ വടക്കാഞ്ചേരി തേനിടുക്കി എരേശൻകുളത്തിനടുത്തതാണ് സംഭവം. കരിങ്കുന്നു റുഖിയ എന്ന അമ്പതുകാരി സമീപത്തെ വീട്ടിൽ ജോലിക്കു പോകുന്നതിനിടെയാണ് മൂന്നംഗ സംഘം ആക്രമിച്ചു എട്ടര പവന്റെ സ്വർണ്ണവും ഒമ്പതിനായിരം രൂപയും കവർന്നത്. റുഖിയ അവരുടെ സമ്പാദ്യം മുഴുവൻ കൈയിൽ കൊണ്ട് നടക്കാരാണ് പതിവ്. ഇതറിയാവുന്ന പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്താണ് കവർച്ച നടത്തിയത്.
ഇവരുടെ തലയിൽ പ്രതികൾ ഷർട്ടിട്ടു മൂടിയാണ് ആക്രമിച്ചു പണവും സ്വർണ്ണവും കവർന്നത്. എന്നാൽ കവർച്ചയ്ക്ക് ശേഷം ഈ ഷർട്ട് പ്രതികൾ അവിടെ തന്നെ കളഞ്ഞു. ഇതാണ് പ്രതികളെ പിടികൂടാൻ പെട്ടന്ന് പോലീസിനെ സഹായിച്ചത്.