Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെറുവത്തൂർ ബാങ്ക് കവർച്ച; പ്രതികൾക്ക് പത്ത് വർഷം കഠിന തടവും 25 ലക്ഷം രൂപ പിഴയും

ബാങ്ക് കവര്‍ച്ച: 5 പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവ്

ചെറുവത്തൂർ ബാങ്ക് കവർച്ച; പ്രതികൾക്ക് പത്ത് വർഷം കഠിന തടവും 25 ലക്ഷം രൂപ പിഴയും
കാസര്‍കോട് , ബുധന്‍, 23 നവം‌ബര്‍ 2016 (14:46 IST)
ഏറെ വിവാദമായ ചെറുവത്തൂര്‍ വിജയാ ബാങ്ക് കവര്‍ച്ച കേസിലെ അഞ്ച് പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും 25 ലക്ഷം രൂപ പിഴയും വിധിച്ചുകൊണ്ട് ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കൂടുതലായി തടവ് അനുഭവക്കണം.
 
2015 സെപ്തംബര്‍ 27 രാത്രിയാണ് ബാങ്ക് ശാഖയില്‍ നിന്ന് 20 കിലോ സ്വര്‍ണ്ണവും 2.95 ലക്ഷം രൂപയും സംഘം കൊള്ളയടിച്ചത്. മടിക്കേരി കുശാല്‍ നഗര്‍ സുലൈമാന്‍ (45), ബ്ലാല്‍ കല്ലം‍ചിറ അബ്ദുള്‍ ലത്തീഫ് (39), ബല്ലാ കടപ്പുറം മുബഷീര്‍ (21), ഇടുക്കിസ്വ്ദേശി എം.ജെ.മുരളി (45), ചെങ്കള സ്വദേശി അബ്ദുള്‍ ഖാദര്‍ എന്ന മനാഫ് (30) എന്നിവരാണ് യഥാക്രമം ഒന്ന് മുതല്‍ അഞ്ച് വരെ പ്രതികള്‍. 
 
കേസിലെ ആറാം പ്രതി മടിക്കേരി  അഷ്റഫ് (38) ഒളിവിലായതിനാല്‍ ഇയാള്‍ക്കെതിരെയുള്ള കേസ് വേര്‍തിരിച്ചിട്ടുണ്ട്. ഏഴാം പ്രതി മടിക്കേരി അബ്ദുള്‍ ഖാദര്‍ എന്നയാളെ സംശയത്തിന്‍റെ ആനുകൂല്യത്തില്‍ വെറുതേവിട്ടു. രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്‍റെ താഴത്തെ നിലയില്‍ ഉള്ള മുറി വ്യാപാരത്തിനെന്ന വ്യാജേന വാടകയ്ക്കെടുത്ത് കോണ്‍ക്രീറ്റ് സ്ലാബ് തുരന്ന് ബാങ്ക് സ്ട്രോംഗ് റൂമില്‍ കടക്കുകയും കൊള്ള നടത്തുകയും ചെയ്യുകയാണുണ്ടായത്. കൊള്ള മുതലിലെ രണ്ട് കിലോ സ്വര്‍ണ്ണം ഇനിയും കണ്ടെടുക്കാനുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യപാനത്തിനിടെ അടിപിടി; രണ്ട് പേര്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍