Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഷണക്കേസ് പ്രതി 23 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

Theft Puthuchira Najeeb

എ കെ ജെ അയ്യര്‍

, ശനി, 13 ഫെബ്രുവരി 2021 (13:45 IST)
ആലപ്പുഴ: മോഷണക്കേസില്‍ പ്രതിയെ ഇരുപത്തി മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് അറസ്‌റ് ചെയ്തു. ഇത്രയും കാലം പല സ്ഥലങ്ങളിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന ആലപ്പുഴ പാലസ് വാര്‍ഡ് പുതുച്ചിറ നജീബ് (43) ആണ് ഇപ്പോള്‍ പിടിയിലായത്
 
ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ മോഷണം, അടിപിടി കേസുകള്‍ ഉള്‍പ്പെടെ 6 കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഇയാള്‍ നാടുവിടുകയും പിന്നീട് വിദേശത്തേക്ക് കടക്കുകയും ചെയ്തിരുന്നു. കോടതി പിന്നീട് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ഇയാളെ കോഴിക്കോട് കാപ്പാട് നിന്നാണ് പിടികൂടിയത്.
 
കാപ്പാട് മീന്‍ കച്ചവടം നടത്തുകയായിരുന്ന ഇയാളെ അതി സാഹസികമായാണ് പോലീസ് പിടിച്ചത്. കോഴിക്കോട് സിറ്റി ക്രൈം ടീമിന്റെ സഹായം ഇതിനായി ലഭിച്ചിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതിഷേധിയ്ക്കാനുള്ള അവകാശം ഉണ്ട്, പക്ഷേ എവിടെയും എപ്പോഴും പ്രതിഷേധിയ്ക്കാം എന്നല്ല അർത്ഥം: സുപ്രീം കോടതി