Webdunia - Bharat's app for daily news and videos

Install App

ജൂവലറിയിലേക്ക് കൊണ്ടുപോയ സ്വർണ്ണം കവർന്ന സംഭവം : 6 പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ശനി, 22 ജൂണ്‍ 2024 (21:22 IST)
മലപ്പുറം: കച്ചവടത്തിനായി ജുവലറികളിലേക്ക് കൊണ്ടുപോവുകയായിരുന്ന ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണം ജീവനക്കാരനെ ആക്രമിച്ച് കവർന്ന സംഭവത്തിലെ ആറുപേരെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തു.

കേസിലെ പ്രതികളായ കാളാട് വട്ടക്കിണർ കുന്നത്ത് വീട്ടിൽ മുഹമ്മദ്‌ റിഷാദ് എന്ന ബാപ്പുട്ടി (32), പച്ചാട്ടിരി കൊട്ടെക്കാട് തറയിൽ മുഹമ്മദ് ഷാഫി(34), പച്ചാട്ടിരി മരക്കാരകത്ത് കളത്തിപ്പറമ്പിൽ ഹാസിഫ് (35), താനൂർ ആൽബസാറിൽ കുപ്പന്റെ പുരയ്ക്കൽ റമീസ് (32), പട്ടാമ്പി ലിബർട്ടി സ്ട്രീറ്റ് പുതുമനത്തൊടി വിവേക് (25), മീനടത്തൂർ മന്നത്ത് വീട്ടിൽ നൗഫൽ (27) എന്നിവരാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ മേയ് രണ്ടിന് താനൂർ ഒഴൂരിൽ വച്ചായിരുന്നു സംഭവം.കോഴിക്കോട് ശുഭ് ഗോൾഡ് സ്ഥാപന ഉടമ പ്രവീൺ സിംഗ് രാജ്‌പുത് തന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ മഹേന്ദ്രസിംഗ് റാവുവിന്റെ കൈവശം
 കച്ചവടത്തിനായി ജുവലറികളിലേക്ക് കൊടുത്തയച്ച രണ്ടു കിലോ തൂക്കംവരുന്ന സ്വർണാഭരണങ്ങളും 43.5 ഗ്രാം സ്വർണക്കട്ടിയുമാണ് കവർന്നത്.

മഹേന്ദ്രസിംഗ് റാവു മഞ്ചേരിയിലെ ജുവലറിയിൽ പോയി വരുമ്പോൾ പുതിയ ജുവലറിയിലേക്ക് സ്വർണം ആവശ്യമുണ്ടെന്ന് പറഞ്ഞ് പ്രതികൾ മൊബൈൽ ഫോണിൽ വിളിച്ച് താനൂർ തെയ്യാല ബസ് സ്റ്റാൻഡ് പരിസരത്ത് എത്താൻ പറഞ്ഞു. ഇവിടെയെത്തിയ മഹേന്ദ്രസിംഗിനെ സ്വർണം കാണിച്ച് കൊടുക്കാനെന്ന് പറഞ്ഞ് ഒരാൾ മോട്ടോർ സൈക്കിളിൽ കയറ്റി ചുരങ്ങരയിലെത്തിച്ചു. അവിടെ നിന്ന് കാറിൽ തട്ടിക്കൊണ്ടു പോയി സ്വർണം കവരുകയായിരുന്നു. മഹേന്ദ്രസിംഗിനെ ഒഴൂരിൽ ഉപേക്ഷിച്ചു പ്രതികൾ കടന്നുകളഞ്ഞു.

കേസിലെ ഒന്നാം പ്രതി മുഹമ്മദ്‌ റിഷാദ് കാപ്പ ചുമത്തിയ ശേഷം ജില്ലയ്ക്ക് പുറത്തായിരുന്നു താമസം ഇവിടെ വച്ച് മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തിയാണ് കവർച്ച ആസൂത്രണം ചെയ്തത്. കൊല്ലം സ്വദേശിയുടെ പേരിലുള്ള ഫോണാണ് പ്രതികൾ മഹേന്ദ്രസിംഗുമായി ബന്ധപ്പെടാൻ ഉപയോഗിച്ചത്. ശേഷം ഫോൺ സ്വിച്ച് ഓഫാക്കി കടന്നുകളഞ്ഞു.

സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നും മറ്റും ലഭിച്ച ദൃശ്യങ്ങൾ ഉപയോഗിച്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പാലക്കാട്ടു നിന്ന് പിടികൂടിയത്.താനൂർ ഡിവൈ.താനൂർ ഡിവൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്ന് കവർച്ചയ്ക്ക് ഉപയോഗിച്ച കാറും 900 ഗ്രാം കവർച്ചാ സ്വർണ്ണവും കണ്ടെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

മുഹമ്മദ് ഷമി-സാനിയ മിര്‍സ വിവാഹ വാര്‍ത്ത, പ്രതികരിച്ച് സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ മിര്‍സ

കറി വയ്ക്കാന്‍ വാങ്ങുന്നത് പഴകിയ മീന്‍ ആണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്; ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

29 കാരി തൂങ്ങിമരിച്ച നിലയില്‍

ടിപി ചന്ദ്രശേഖരന്‍ വധക്കേസ്: പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

മഴ തകര്‍ക്കുന്നു; വിവിധ ജില്ലകളില്‍ ഓറഞ്ച്- യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്: ഈ നദികളുടെ തീരത്തോടു ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുക

അടുത്ത ലേഖനം
Show comments